Categories
kerala

റോം: ചേരി ജീവിതത്തിൻ്റെ നേർപ്പകർപ്പുകൾ

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വിശേഷങ്ങള്‍ പ്രമുഖ മാധ്യമ അധ്യാപകനും നിരൂപകനുമായ ബൈജു കോട്ടയില്‍ എഴുതുന്നു

Spread the love

ചേരികളിൽ ജീവിതം നയിക്കുന്നവർ വലിയ ആഗ്രഹങ്ങൾക്ക് പിറകിലൊന്നുമായിരിക്കില്ല. യഥാവിധം, അലോസരങ്ങൾ ഇല്ലാതെ കഴിഞ്ഞു പോകണമെന്ന ചിന്തകളിൽ മാത്രം ഭ്രമിക്കുന്നവർ. അത്തരക്കാരുടെ യാതനകൾ, അവരനുഭവിക്കുന്ന സംഘർഷങ്ങൾ ഹൃദ്യമായി പകർത്തുക എന്നതാണ് വിയറ്റ്നാമീസ് ചിത്രമായ
റോം മുന്നോട്ടുവയ്ക്കുന്ന ദൗത്യം. അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഡൗൺ ടു എർത്ത് സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം. അത്രയ്ക്കും റിയലിസ്റ്റിക്കായി എടുത്തിട്ടുണ്ട് റോം.

റോം

ഇല്ലായ്മയുടെയും വറുതിയുടേയും അസാധാരണ ഫ്രെയിമുകൾ.വളരെ ദുഷ്കരമായ ജീവിതം നയിക്കുന്ന കുട്ടിയാണ് ചേരിയിൽ താമസിക്കുന്ന റോം. ലോട്ടറിയാണ് ആശ്രയം .ഇതേ ലോട്ടറിയിൽ ആശ്രയം തേടുന്ന മറ്റുള്ളവരും ഉണ്ട് എങ്ങനെയെങ്കിലും വർത്തമാനകാല ജീവിതത്തിൽ നിന്ന് ഭാഗ്യത്തിൻ്റെ പിന്തുണ കൊണ്ടെങ്കിലും ഒരു മോചനം അവർ ആഗ്രഹിക്കുന്നു.പക്ഷേ അവരുടെ ഭാവി ഇരുളടഞ്ഞു തന്നെ നിൽക്കുകയാണ്. സങ്കീർണതകളിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് റോമിൻ്റേയും ചുറ്റുപാടുള്ളവരുടേയും ജീവിതം.

thepoliticaleditor
ഇൻ ബിറ്റ് വീൻ ഡൈയിംഗ്

ചലച്ചിത്രമേളയുടെ നാലാം ദിനത്തിൽ പ്രദർശിപ്പിച്ച മറ്റൊരു ചിത്രമാണ് അസർബൈജാൻ നിന്നുള്ള ” ഇൻ ബിറ്റ് വീൻ ഡൈയിംഗ് “ . ഹിലാൽ ബെയ്ദറോവാണ് സംവിധായകൻ. അസർബൈജാനിലെ അതീവസുന്ദരമായ കാഴ്ചകളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ഇതിനിടയിലൂടെയാണ് പ്രണയം ഒഴുകിവരുന്നത്. രാജ്യാന്തര വിഭാഗത്തിൽ മത്സരിക്കുന്ന ഈ ചിത്രം ദാവൂദ് എന്ന ചെറുപ്പക്കാരൻ്റെ യാത്രയാണ് പറയാൻ ശ്രമിക്കുന്നത്. വെറും യാത്രയല്ല. തൻ്റെ യഥാർത്ഥ കുടുംബത്തെ കണ്ടെത്താനുള്ള യാത്രയാണിത്. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായ പല മരണങ്ങൾക്കും അയാൾ സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല പല സ്വഭാവക്കാരും അതും ഒരേ ലക്ഷ്യത്തിനുവേണ്ടി വേണ്ടി പ്രവർത്തിക്കുന്നവരുമായ സ്ത്രീകളെയും ദാവൂദ് കണ്ടുമുട്ടുന്നു.
എഡ്മണ്ട് യിയോയുടെ മലേഷ്യൻ ചിത്രമായ ‘മാലു ‘ രണ്ടു സഹോദരിമാരുടെ കഥയാണ്. ദീർഘകാലം വേർപിരിഞ്ഞു നിൽക്കേണ്ടിവന്ന അവർ ഇരുപത് വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടുകയാണ്. ചില അപ്രതീക്ഷിത സാഹചര്യങ്ങളെ തുടർന്ന് ക്ലേശകരമായ ബാല്യകാലമാണ് സഹോദരിമാരായ ഹോങ്ങും ലാനും അനുഭവിച്ചിരുന്നത്. അമ്മയോടൊപ്പമായിരുന്നു ഇവരുടെ താമസം. ഒരിക്കൽ ഹോങ്ങിനെ മുത്തശ്ശി തട്ടിക്കൊണ്ടുപോകുന്നു .പിന്നീട് സഹോദരിയായ ലാനിനെ ഹോങ്ങ് കാണുന്നത് 20 വർഷത്തിനു ശേഷം അമ്മയുടെ ശവസംസ്കാര ചടങ്ങിൽ വെച്ചാണ്. സഹോദരിമാരും അമ്മയും മുത്തശ്ശിയും ഉൾപ്പെടെയുള്ള സ്ത്രീകളുടെ കഥയാണിത്.

‘ലൈല ഇൻ ഹൈഫ

ഇസ്രായേൽ ചിത്രമായ ‘ലൈല ഇൻ ഹൈഫ ‘യും അഞ്ച് സ്ത്രീകളുടെ ജീവിതത്തെ ആധാരമാക്കിയെടുത്ത സിനിമയാണ്. ആമോസ് ഗീതായ് സംവിധാനം നിർവഹിച്ച ചിത്രം തുറമുഖ നഗരമായ ഹൈ ഫയിലാണ് അരങ്ങേറുന്നത്. ഇസ്രായേലികളും ഫലസ്തീനികളും അപൂർവ്വമായി ഒത്തുകൂടുകയും ഇടപഴകുകയും ചെയ്യുന്ന ഒരിടത്തിൻ്റെ അവസ്ഥയാണ് ചിത്രം വിവരിക്കുന്നത്.

ദേർ ഈസ് നോ ഈവിൾ


2020ലെ ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൺ ബെയർ പുരസ്കാരം നേടിയ ഇറാൻ ചിത്രമായ മുഹമ്മദ് റാസളൊഫിൻ്റെ ‘ദേർ ഈസ് നോ ഈവിൾ’ എന്ന ചിത്രവും വ്യാഴാഴ്ച പ്രദർശിപ്പിച്ചു. വധശിക്ഷയെക്കുറിച്ചും അതിനെതിരെ പൊരുതുന്നവരെക്കുറിച്ചു മാണ് ചിത്രത്തിൻ്റെ പ്രമേയം. ഇറാനിൽ ഭരണകൂടത്തിൻ്റെ വിലക്ക് നേരിടുന്ന സംവിധായകനാണ് റാസളോഫ്. ചലച്ചിത്രോത്സവ വേദിയിൽ ‘ ചലച്ചിത്ര പ്രവർത്തനവും വനിതകളും, എന്ന വിഷയത്തിൽ വ്യാഴാഴ്ച ഓപ്പൺ ഫോറം നടന്നു. ഡോ. അർച്ചന വാസുദേവ് മോഡറേറ്ററായിരുന്നു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണായ ബീനാ പോൾ, സജിത മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വൈകിട്ട് ആറരയ്ക്ക് പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിച്ച തോൽപ്പാവക്കൂത്ത് അരങ്ങേറി.

Spread the love
English Summary: story of a realistic cinema attracts the audience of IFFK

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick