Categories
kerala

ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് യൂസഫ് എന്നിവരെ തിരിച്ചു വിളിച്ചു

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച കേരള കാഡര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ.യൂസഫ് എന്നിവരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ തിരികെ വിളിച്ചു. ജാഫര്‍ മാലിക്കിനെയും ഷര്‍മിള മേരി ജോസഫിനെയും പകരമായി നിയമിച്ചു.

മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാം മദ്യപിച്ചശേഷം ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമ സ്ഥാപനമായ സിറാജ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

thepoliticaleditor
ആസിഫ് കെ.യൂസഫ്

സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്.

Spread the love
English Summary: SREERAM VENKITTA RAMAN SENT BACK FROM ELCTION DUTY IN TAMIL NADU

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick