മഹാരാഷ്ട്രയിലെ ശിവസേനാ സഖ്യസര്ക്കാരിന് എന്.സി.പി. പിന്തുണ പിന്വലിക്കാനും ബി.ജെ.പി.യുമായി ചേര്ന്ന് സഖ്യസര്ക്കാരുണ്ടാക്കാനും പോകുന്നതായി സംശയം. എന്.സി.പി. ഉന്നത നേതാക്കളായ ശരദ് പവാറും പ്രഫുല് പട്ടേലും കഴിഞ്ഞ ദിവസം അര്ധരാത്രി അഹമ്മദാബാദിലെത്തി അമിതഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ചര്ച്ചായായിരിക്കുന്നു. മുകേഷ് അംബാനിയുടെ വീട്ടിനു മുന്നില് സ്ഫോടക വസ്തു വെച്ച കാര് കണ്ടെത്തിയ സംഭവത്തില് പിടിയിലായ അസിസ്റ്റന്റ് പോലീസ് ഇന്സ്പെക്ടര് സച്ചിന് വാസെയുമായി ബന്ധപ്പെട്ട് എന്.സി.പി.ക്കാരനായ ആഭ്യന്തര മന്ത്രി അനില്ദേശ്മുഖിനെതിരെ ശിവസേന ആരോപണമുയര്ത്തിയ പശ്ചാത്തലത്തിലാണ് ബി.ജെ.പി.യുമായി എന്.സി.പി.അടുക്കുന്നതായുള്ള സംശയം ഉയര്ന്നിരിക്കുന്നത്.
ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡിയില് കോണ്ഗ്രസും എന്.സി.പി.യുമാണ് മറ്റ് സഖ്യകക്ഷികള്. എന്.സി.പി.യുമായുള്ള ശിവസേനാ ബന്ധം വഷളാവുന്നതായാണ് സൂചന. അബദ്ധത്തില് മന്ത്രിയായ വ്യക്തി എന്നാണ് ശിവസേനാ മുഖപത്രമായ സാമ്നയില് സഞ്ജയ് റാവുത്ത് എം.പി. അനില്ദേശ്മുഖിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സച്ചിന് വാസിന്റെ സസ്പെന്ഷന് റദ്ദാക്കി തിരിച്ചെടുത്ത കാര്യം മന്ത്രി അറിഞ്ഞില്ല എന്നു പറയുന്നത് അസംബന്ധം ആണെന്നും സാമ്ന ലേഖനത്തില് പറയുന്നു.
കൂടിക്കാഴ്ച നടന്ന കാര്യം അമിത് ഷാ നിഷേധിച്ചില്ലെങ്കിലും എന്.സി.പി. നേതാവ് നാവാബ് മാലിക് നിഷേധിച്ചു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024