ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ കര്‍ണ്ണാടക ജലവിഭവ മന്ത്രി രമേഷ് ജാര്‍കിഹോളി രാജിവെച്ചു.
ചൊവ്വാഴ്ചയാണ് ഇദ്ദേഹം ഒരു സ്ത്രീയുമായി കിടക്കപങ്കിടുന്ന ചിത്രമുള്ള സിഡി ലൈംഗികാരോപണത്തിന് തെളിവായി പുറത്ത് വന്നത്. അജ്ഞാതയായ സ്ത്രീയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ കര്‍ണ്ണാടക വാര്‍ത്താചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.
ഇതോടെയാണ് ആദ്യമൊക്കെ ആരോപണം നിഷേധിച്ച മന്ത്രി ഒടുവില്‍ രാജിവെക്കാന്‍ സന്നദ്ധനായത്. ‘ആരോപണങ്ങള്‍ സത്യവുമായി ബന്ധമില്ലാത്തവയാണ്. എന്നാല്‍ സദാചാരമൂല്യങ്ങള്‍ മാനിച്ച് രാജിവെക്കുന്നു,’ അദ്ദേഹം നല്‍കിയ രാജിക്കത്തില്‍ പറയുന്നു.
തൊഴില്‍ വാഗ്ദാനം ചെയ്ത് പീഢിപ്പിച്ചുവെന്ന ആരോപണമാണ് യുവതി ഉയര്‍ത്തിയിരിക്കുന്നത്. രാജി സ്വീകരിച്ച മുഖ്യമന്ത്രി യെദിയൂരപ്പ ഗവര്‍ണ്ണര്‍ക്ക് അയച്ചു.
മാധ്യമങ്ങള്‍ക്ക് സിഡി കൈമാറിയത് സാമൂഹ്യപ്രവര്‍ത്തകന്‍ ദിനേഷ് കലഹള്ളിയാണ്. കര്‍ണ്ണാട പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നാണ് ദിനേഷ് കലഹള്ളിയുടെ വാദം.