Categories
kerala

മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ എം.എല്‍.എ.യെ കഴുത്തിന് പിടിച്ച് മാറ്റി !

സുരക്ഷാ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്ക് ഒപ്പം നടന്നുനീങ്ങിയ എം.എൽ.എ.യെ പിറകോട്ട് തള്ളുകയായിരുന്നു

Spread the love

കുന്നത്തൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുണ്ടായിരുന്ന സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥൻ സ്ഥലം എംഎൽഎ കോവൂർ കുഞ്ഞുമോന്റെ കഴുത്തിനുപിടിച്ച് തള്ളിമാറ്റി. നവ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ സംഭവം ചർച്ചയായി.
കുന്നത്തൂർ മണ്ഡലത്തിലെ എൽ.എഡി.എഫ്. സ്ഥാനാർഥിയായ കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ചക്കുവള്ളിയിലാണ് സമ്മേളനം നടന്നത്.
മുഖ്യമന്ത്രിയെത്തിയപ്പോൾ സി.പി.എം. നേതാക്കൾക്കൊപ്പം കുഞ്ഞുമോനും സമ്മേളനസ്ഥലത്തേക്ക് കയറി.
തിരക്കായതോടെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്ക് ഒപ്പം നടന്നുനീങ്ങിയ എം.എൽ.എ.യെ പിറകോട്ട് തള്ളുകയായിരുന്നു. വീണ്ടും മുന്നോട്ട് വന്ന അദ്ദേഹത്തെ മുഖ്യമന്ത്രി ഇടപെട്ടാണ് കടത്തിവിട്ടത്. ഇത് സംബന്ധിച്ച് കുഞ്ഞുമോന്റെ എതിർ സ്ഥാനാർഥി യു ഡി എഫിലെ ഉല്ലാസ് കോവൂർ രംഗത് വന്നു. ഫേസ് ബുക്കിൽ അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി മാപ്പു പറയണം എന്ന് ഉല്ലാസ് ആവശ്യപ്പെട്ടു.

Spread the love
English Summary: security police of chief minister harassed kovoor kunjumon mla

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick