Categories
latest news

ടെസ്റ്റ് നടത്തിക്കൊണ്ടേയിരുന്നു, എന്നിട്ടും വൈറസ് വിട്ടില്ലെന്ന് സച്ചിന്‍

മാര്‍ച്ച് 7 മുതല്‍ 21 വരെ റായ്പൂരില്‍ നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ക്രിക്കറ്റില്‍ ഇന്ത്യാ ലെജന്റ്‌സ് ക്യാപ്റ്റനായി കളത്തിലിറങ്ങിയിരുന്നു

Spread the love

കൊവിഡിനെ പ്രതിരോധിക്കാന്‍ കിണഞ്ഞു ശ്രമിച്ചു, തുടര്‍ച്ചായായി പരിശോധന നടത്തിക്കൊണ്ടേയിരുന്നു, എല്ലാ മുന്‍ കരുതലുകളും എടുത്തു….എന്നിട്ടും തന്നെ വൈറസ് പിടികൂടിയതായി ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ശനിയാഴ്ച സാമൂഹിക മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചു. കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണ്. താന്‍ വീട്ടില്‍ കോറന്റൈനില്‍ ആണ്. നേരിയ ലക്ഷണങ്ങളേ ഉള്ളൂ. ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നു.-സച്ചിന്‍ എഴുതി.
സച്ചിന്‍ ഈ അടുത്ത്, അതായത് മാര്‍ച്ച് 7 മുതല്‍ 21 വരെ റായ്പൂരില്‍ നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ക്രിക്കറ്റില്‍ ഇന്ത്യാ ലെജന്റ്‌സ് ക്യാപ്റ്റനായി കളത്തിലിറങ്ങിയിരുന്നു. എല്ലാ കളിക്കാരും കൊവിഡ് നെഗറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമായിരുന്നു ടൂര്‍ണമെന്റില്‍ കളിച്ചിരുന്നത്.

Spread the love
English Summary: sachin tendulkar tested kovid positive, family members all are negative

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick