കണ്ണൂരിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ആര്‍.എസ്.എസുമായി സി.പി.എം. നടത്തിയ ചര്‍ച്ചയില്‍ രാഷ്ട്രീയബന്ധത്തിനു വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. എന്നാല്‍ ആര്‍.എസ്.എസുമായി ബന്ധം തുടങ്ങിയതും തുടരുന്നതും കോണ്‍ഗ്രസ് ആണെന്നും ദിനേഷ് നാരായണന്‍ എഴുതിയ ദി ആര്‍.എസ്.എസ്. ആന്റ് ദ മേക്കിങ് ഓഫ് ദി ഡീപ്പ് നേഷന്‍ എന്ന പുസ്തകത്തില്‍ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പിണറായി പറഞ്ഞു.
കോൺഗ്രസും ആർഎസ്എസും 1980കളിൽ നടത്തിയ രഹസ്യ ചർച്ചയെ കുറിച്ചും ഇതേ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയ്ക്ക് വിത്തുപാകിയ ഒരു നടപടിക്ക് മുന്നോടിയായി നടന്ന രഹസ്യ ചർച്ചയാണത്. പുസ്തകത്തിന്റെ നൂറ്റിയേഴാം പേജിലാണ് ഇക്കാര്യം പറയുന്നത്.നാഗ്പൂരിൽ നിന്നുമുള്ള കോൺഗ്രസ് പാർലമെന്റ് അംഗമായിരുന്ന ബൻവാരിലാൽ പുരോഹിത് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് വേണ്ടി ആർഎസ്എസ് മേധാവിയായിരുന്ന ബാലാസാഹേബ് ഡിയോരസുമായി നടത്തിയ ചർച്ചയെ പറ്റിയാണ് അതിൽ പറയുന്നത്. അതിൽ, രാജീവ് ഗാന്ധിയുടെ ദൂതനായി പങ്കെടുത്തത് ഭാനുപ്രകാശ് സിംഗ് എന്ന കേന്ദ്രമന്ത്രിയും പിന്നീട് ഗോവാ ഗവർണറുമായ നേതാവാണ്. അയോദ്ധ്യയിൽ ശിലാസ്ഥാപനം നടത്താൻ രാജീവ് ഗാന്ധി തയ്യാറാണെന്ന് സിംഗ് ഡിയോരസിനെ അറിയിച്ചു.ഇതാണാ പുസ്തകത്തിൽ പറയുന്നത്. ഇത് ഉറപ്പിക്കാൻ ആർഎസ്എസ് നേതാവ് രാജേന്ദ്ര സിംഗ് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഭൂട്ടാ സിംഗിനെ ഡൽഹിയിൽ വച്ച് കണ്ടതായും പറയുന്നുണ്ട്.
ശിലാന്യാസത്തിന് അനുവാദം നൽകുന്നതിന് പകരമായി കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് പിന്തുണ നൽകണമെന്ന ആവശ്യത്തെ കുറിച്ചും ഇതേ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
എന്തായാലും അതേ വർഷം തന്നെ അയോദ്ധ്യയിൽ ശിലാന്യാസം നടന്നു. ആ പുസ്തകമൊന്ന് പൂർണമായും വായിച്ചാൽ ആർഎസ്എസുമായി രഹസ്യ രാഷ്ട്രീയ ബാന്ധവം തുടങ്ങിയതും തുടരുന്നതും കോൺഗ്രസാണെന്ന് വ്യക്തമായി കാണാൻ കഴിയും. ഞങ്ങള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത്മനുഷ്യജീവൻ സംരക്ഷിക്കാൻ വേണ്ടി നടത്തിയിട്ടുള്ളതാണ്. ആരുംകൊല്ലപ്പെടരുത് എന്ന് കരുതുന്നത് കൊണ്ടാണ് ചർച്ച നടന്നത്–പിണറായി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.