അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക് കേരളത്തില്‍ നിന്ന് മാത്രം സംഭാവനയായി ലഭിച്ചത് 13 കോടി രൂപ. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സമ്പത്ത് റായിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തു നിന്നും ആകെ 2500 കോടി രൂപ ലഭിച്ചതായും വെളിപ്പെടുത്തി.
മാര്‍ച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതുപ്രകാരം തമിഴ്നാട്ടില്‍ നിന്ന് 85 കോടി രൂപയാണ് ക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ചിട്ടുണ്ട്.