മന്ത്രി ജി. സുധാകരന് സി.പി.എം. ടിക്കറ്റ് നല്‍കാതിരിക്കുന്നതിനെതിരെയും പകരം പരിഗണിക്കുന്ന എച്ച്. സലാം എസ്.ഡി.പി.ഐ.ക്കാരനാണെന്ന രീതിയിലും അമ്പലപ്പുഴയില്‍ വ്യാപകമായ പ്രചാരണം. ജി സുധാകരനെ മാറ്റിയാല്‍ മണ്ഡലം തോല്‍ക്കുമെന്നും പാര്‍ട്ടിക്ക് തുടര്‍ഭരണം വേണ്ടേ എന്നും ചോദിച്ചാണ് പോസ്റ്ററുകള്‍. വലിയ ചുടുകാട്ടിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തില്‍ പുതിയതായി പരിഗണിക്കുന്ന എച്ച് സലാമിന് എതിരെയും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.
അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ മാറിയതില്‍ പ്രാദേശികമായ എതിര്‍പ്പ് ശക്തമാണ്.ആലപ്പുഴ സീറ്റില്‍ ഐസക്കിന്‍റെ അഭാവവും കീഴ്ഘടങ്ങളെ അസ്വസ്ഥമാക്കുന്നു. ഇരുവരും അനൗദ്യോഗിക പ്രചാരണം പോലും തുടങ്ങിയപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ അപ്രതീക്ഷിത നീക്കം.