പോസ്റ്റര്‍ പ്രതിഷേധത്തിലൂടെ സി.പി.എമ്മില്‍ മാത്രമല്ല പൊട്ടിത്തെറി, കോണ്‍ഗ്രസിലും വേണ്ടുവോളമുണ്ട്. ഏറ്റവും രൂക്ഷമായതൊന്ന് കൊല്ലത്താണ്. പി.സി. വിഷ്ണുനാഥിനെതിരെയാണ് കൊടിയ വിമര്‍ശനം. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നും ഞങ്ങള്‍ക്ക് ബിന്ദു കൃഷ്ണയെ മതി എന്നുമാണ് എഴുത്ത്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് തൊട്ട് പലയിടത്തും പതിച്ചിട്ടുണ്ട്. എന്നാല്‍ രസകരമായ കാര്യം മറ്റൊന്നാണെന്ന്ു പറയുന്നു–കൊല്ലത്തു നിന്നും പോയ സാധ്യതാ പട്ടികയില്‍ വിഷ്ണുനാഥിന്റെ പേരില്ല, ബിന്ദുവിന്റെ പേര് മാത്രമേ ഉള്ളൂ! നേരത്തെ വിഷ്ണുനാഥിന്റെ പേര് കേട്ടിരുന്നു. ഇതാണ് ഈ ഗ്രൂപ്പു പോരിന് അടി്സ്ഥാനം.
എന്‍.സി.പി. നേതാവ് മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മണ്ഡലമായ കോഴിക്കോട്ടെ എലത്തൂരില്‍ നേരത്തെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടുംഎലത്തൂരിന് പുറമെ പാവങ്ങാടും എ.കെ ശശീന്ദ്രനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പുതുമുഖത്തെ വേണം, കറപുളരാത്ത കരങ്ങള്‍ വേണം എലത്തൂരില്‍ എന്നാണ് പോസ്റ്ററിലെ ആവശ്യം. എല്‍.ഡി.എഫ് വരണമെങ്കില്‍ ശശീന്ദ്രന്‍ മാറണമെന്നും പോസ്റ്ററില്‍ പറയുന്നു. കോഴിക്കോട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് വേണ്ടി എന്‍.സിപിയുടെ ജില്ലാഘടകം ചേര്‍ന്നപ്പോള്‍ യോഗം കയ്യാങ്കളിയിലാണ് അവസാനിച്ചത്. ഇതിന്റെ ബാക്കി പത്രമാണ് പോസ്റ്ററുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.