കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പി.ജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ജോസഫ് വിഭാഗം നേതാവ് പി .സി. കുര്യാക്കോസാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും.
രണ്ടില ചിഹ്നം തനിക്കാണ് അവകാശപ്പെട്ടത് എന്ന പി.ജെ.ജോസഫിന്റെ വാദം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും ഒപ്പം കേരള ഹൈക്കോടതിയും തള്ളുകയും ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിക്കുകയും ചെയ്തത് ജോസഫിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏതു വിധേനയെങ്കിലും തല്ക്കാലം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കാന്‍ ജോസ് കെ.മാണി വിഭാഗത്തിന് കഴിയാതാക്കുക എന്നതാണ് തല്ക്കാലം ജോസഫിന്റെ തന്ത്രം.