താന്‍ എന്‍.സി.പി.യില്‍ ചേരാന്‍ തീരുമാനിച്ചെന്നും ചൊവ്വാഴ്ച ശരത്പവാറുമായി കൂടിക്കാഴ്ച നടത്തുമെന്നും കോണ്‍ഗ്രസ് വിട്ട പി.സി.ചാക്കോ ഡെല്‍ഹിയില്‍ പറഞ്ഞു. പാര്‍ടിയില്‍ ചേര്‍ന്ന ശേഷം താന്‍ കേരളത്തില്‍ ഇടതുമുന്നണിക്കായി പ്രചാരണത്തിന് എത്തുമെന്നും ചാക്കോ സൂചിപ്പിച്ചു. കേരളത്തില്‍ എന്‍.സി.പി. ഇടതുമുന്നണി ഘടകകക്ഷിയാണ്. പശ്ചിമബംഗാളില്‍ പ്രചാരണത്തിനു ശേഷം ശരത്പവാര്‍ മാര്‍ച്ച് 16-ന് ഡല്‍ഹിയില്‍ തിരിച്ചെത്തുമ്പോഴായിരിക്കും ചാക്കോ പവാറിനെ കാണുക. കഴിഞ്ഞ ആഴ്ചയാണ് പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടത്. കെ.എസ്.യു.വിലൂടെ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തേക്കു വന്ന പി.സി.ചാക്കോ 1980-ല്‍ പിറവത്ത് നിന്നാണ് ആദ്യമായി അംസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രിയായിരുന്നു. 1991,96, 98,2009 വര്‍ഷങ്ങളില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍, മുകുന്ദപുരം, ഇടുക്കി, വീണ്ടും തൃശൂര്‍ എന്നീ ക്രമത്തിലായിരുന്നു വിജയം. 2014-ല്‍ ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ നിന്നും നടന് ഇന്നസെന്റിനോട് തോറ്റതോടെയാണ് കേരളത്തില്‍ നിന്നും ചാക്കോ ഡെല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. കേരളത്തിലേക്ക് തിരിച്ചു വരാന്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടാന്‍ ചാക്കോ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദേശീയനേതൃത്വം അനുകൂല നിലപാട് എടുത്തിരുന്നില്ല.
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024