Categories
kerala

5 തവണയിൽ കൂടുതൽ മത്സരിച്ചവർ മാറി നിൽക്കണമെന്ന് പി.സി.ചാക്കോ

ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ഇളവ്. മറ്റ് മുതിർന്ന നേതാക്കൾ ആരായാലും നിബന്ധന ബാധകമാവും. കെ.സി ജോസഫും കെ.ബാബുവും തിരുവഞ്ചൂരും സ്വയം മനസിലാക്കണം

Spread the love

5 തവണയിൽ കൂടുതൽ മത്സരിച്ചവർ മാറി നിൽക്കണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സമിതി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.സി.ചാക്കോ പറഞ്ഞു . ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ഇളവ്. മറ്റ് മുതിർന്ന നേതാക്കൾ ആരായാലും നിബന്ധന ബാധകമാവും. കെ.സി ജോസഫും കെ.ബാബുവും തിരുവഞ്ചൂരും സ്വയം മനസിലാക്കണമെന്നും പി.സി.ചാക്കോ. സീറ്റ് വിഭജന ചർച്ച ഇന്ന് അവസാനിക്കും.

20 % വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാവണം.നാല്പത് വയസ്സിൽ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാർത്ഥികൾ.ഇത് പാലിച്ചില്ലെങ്കിൽ പാർട്ടിയ്ക്കകത്ത് വലിയ വിമർശനമുണ്ടാകും.രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളെ തീരുമാനിക്കും. ഗ്രൂപ്പുകൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെപ്പുണ്ടാകില്ല–ചാക്കോ പറഞ്ഞു.

Spread the love
English Summary: no tiket for persons who contested more than five times says congress leader p.c. chacko.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick