Categories
latest news

പ്രചണ്ഡയുടെ പാര്‍ടി മാവോയെ കൈവിടുന്നു !

മാവോയെ ഇഷ്ടപ്പെടാത്ത കമ്മ്യൂണിസ്റ്റ് അനുഭാവികളെ കൂടി ഒപ്പം കൊണ്ടുവരാനാണ് ഈ പേരു പരിഷ്‌കരണം

Spread the love

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡ തന്റെ പാര്‍ടിയുടെ പേരിലുള്ള മാവോയിസ്റ്റ് സെന്റര്‍ എന്ന വാല് ഉപേക്ഷിക്കുന്നു. മാവോയെ ഇഷ്ടപ്പെടാത്ത കമ്മ്യൂണിസ്റ്റ് അനുഭാവികളെ കൂടി ഒപ്പം കൊണ്ടുവരാനാണ് ഈ പേരു പരിഷ്‌കരണം എന്ന് പ്രചണ്ഡ പറഞ്ഞു. ഇപ്പോള്‍ പാര്‍ടിയുടെ പേര് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി-മാവോയിസ്റ്റ് സെന്റര്‍ എന്നാണ്. ഇനി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നു മാത്രമാകും.
കമ്മ്യൂണിസ്റ്റ് പാര്‍ടികളെ ഒന്നിച്ചുചേര്‍ക്കാനാണ് പ്രചണ്ഡയുടെ ഈ നീക്കം എന്നാണ് കരുതുന്നത്. നേപ്പാളില്‍ പ്രചണ്ഡയുടെയും കെ.പി. ശര്‍മ ഒലിയുടെയും നേതൃത്വത്തിലാണ് പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍. ഇരു പാര്‍ടികളും ലയിച്ച് ഒന്നായിത്തീരാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നേപ്പാളില്‍ പ്രധാനമന്ത്രിയായി കെ.പി. ശര്‍മ ഒലി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പ്രചണ്ഡ അടുത്ത കാലത്ത് ശര്‍മ ഒലിയുമായി കടുത്ത ഭിന്നതയിലാവുകയും ഒലിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒലി ഇത് അംഗീകരിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ധൃതിയില്‍ തീരുമാനിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇതോടെ പ്രചണ്ഡ തന്റെ അനയായികളായ മന്ത്രിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പാര്‍ടിയില്‍ രണ്ടു പക്ഷത്തെ സൃഷ്ടിച്ചിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് പ്രചണ്ഡ ഭയപ്പെടുന്നുണ്ട്.
അതിനിടെയാണ് പരസ്പരം ലയിക്കാന്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ടികളും എടുത്ത തീരുമാനം സുപ്രീംകോടതി അസാധുവാക്കിയത്. പാര്‍ടികള്‍ വീണ്ടും ലയിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് നേപ്പാള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് ഇരു കമ്മ്യൂണിസ്റ്റു പാര്‍ടികളോടുമായി ആരാഞ്ഞത്.

Spread the love
English Summary: NEPAL COMMUNIST PARTY OF PRACHANDA PROPOSED TO REMOVE THE WORD MAO FROM HIS PARTY'S NAME

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick