ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ മാസ്റ്ററും ഉൾപ്പെടെ കണ്ണൂര്‍ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർഥികൾ ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
മട്ടന്നൂർ മണ്ഡലത്തിൽ ജനവിധി തേടുന്ന ശൈലജ ടീച്ചർ രാവിലെ വരണാധികാരി ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ടിനി സൂസൻ ജോണിനും തളിപ്പറമ്പ് സ്ഥാനാർഥി എം വി ഗോവിന്ദൻ മാസ്റ്റർ വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എൻ അനിൽകുമാറിനും പത്രയിക നൽകും.കെ വി സുമേഷ് (അഴീക്കോട്) വരണാധികാരി ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ വി രവിരാജിനും എം വിജിൻ (കല്യാശേരി) വരണാധികാരി ജില്ലാ സപ്ലൈ ഓഫീസർ കെ മനോജ് കുമാറിനും കെ വി സക്കീർ ഹുസൈൻ (പേരാവൂർ) വരണാധികാരി ഡിഎഫ്ഒ പി കാർത്തിക്കിനും പത്രയിക സമർപ്പിക്കും. തലശേരി സ്ഥാനാർഥി എ എൻ ഷംസീർ തലശേരിയിൽ വരണാധികാരി സബ്കലക്ടർ അനുകുമാരിക്കും പയ്യന്നൂർ സ്ഥാനാർഥി ടി ഐ മധുസൂദനൻ ഉപവരണാധികാരി പയ്യന്നൂർ ബിഡിഒ പി ബിജു മാത്യുവിനും ഇരിക്കൂർ സ്ഥാനാർഥി സജി കുറ്റ്യാനിമറ്റം ഉപവരണാധികാരി ഇരിക്കൂർ ബിഡിഒ ആർ അബുവിനും പത്രിക നൽകും.മുഖ്യമന്ത്രി പിണറായി വിജയൻ(ധർമടം), മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി(കണ്ണൂർ) എന്നിവർ തിങ്കളാഴ്ച പത്രിക സമർപ്പിച്ചു. കെ പി മോഹനൻ(കുത്തുപറമ്പ്)ബുധനാഴ്ചയാണ് നൽകുക. മാഹിയിലെ എൽഡിഎഫ് സ്ഥനാർഥി എൻ ഹരിദാസും ബുധനാഴ്‌ച നൽകും.