Categories
kerala

മോഹന്‍ലാല്‍ സംവിധായകനാകുന്നു

ക്യാമറയ്ക്കു മുന്നില്‍ നിന്നും പിന്നിലേക്ക് നടന്‍ മോഹന്‍ലാലിന്റെ ആദ്യ ചുവടു മാറ്റത്തിന് അരങ്ങൊരുങ്ങി, അതും കുട്ടികള്‍ക്കായി ഒരു ത്രിമാന സിനിമ ഒരുക്കിക്കൊണ്ട്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ‘ ബറോസ് ‘ -ന് തുടക്കമായി. ഇന്ത്യയിലെ ആദ്യത്തെ ത്രീ-ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍-ന്റെ സ്രഷ്ടാവ് ജിജോ പുന്നൂസ് ആണ് ഈ സിനിമയുടെ തിരക്കഥ എന്ന പ്രത്യേകത ഉണ്ട്. ജിജോ തന്നെ എഴുതിയ ബറോസ് : ഗാര്‍ഡിയന്‍ ഓഫ് ഡി ‘ ഗാമാസ് ട്രഷര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. ബറോസ് ആയി മോഹന്‍ ലാല്‍ തന്നെയാണ് വേഷമിടുന്നത്.

പാസ് വേഗ

പ്രമുഖ നടന്‍മാരായ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍, പ്രശസ്തയായ സ്പാനിഷ് അഭിനേത്രി പാസ് വേഗ ഉള്‍പ്പെടെ അഭിനയിക്കുന്ന ഈ സിനിമയുടെ ലൊക്കേഷന്‍ ഗോവയിലും പോര്‍ച്ചുഗലിലും ആണ്. പ്രശസ്ത ക്യാമറാമാന്‍ സന്തോഷ് ശിവന്‍ ആണ് ക്യാമറാമാന്‍. ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

thepoliticaleditor
Spread the love
English Summary: mohanlal launches hmself as a director for the first time with a childrens d movie.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick