കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാമാരിക്കാലത്ത് ഓണ്‍ലൈനിലാക്കി ചുരുക്കിയ സമ്മേളനങ്ങള്‍ക്കായുള്ള ലോക സഞ്ചാരം വീണ്ടും തുടങ്ങുന്നു. ആദ്യ യാത്ര ബംഗ്ലാദേശിലേക്കാണ്–മാര്‍ച്ച് 25-ന്. ഷെയ്ക്ക് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷച്ചടങ്ങിലേക്കാണ് ആദ്യ യാത്ര. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ജൂണില്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്റെ നേതാക്കളുടെ യോഗത്തിനായി മെയ് മാസം പോര്‍ച്ചുഗലിലേക്കും പോകാന്‍ മോദിയുടെ പ്ലാന്‍ ആയിക്കഴിഞ്ഞു.
Spread the love