തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള കുരുംബകോണം മുടിപ്പുര ദേവീക്ഷേത്രത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്താണ് കാര്യം എന്ന് ആരും ചോദിക്കില്ല. എന്നാല്‍ കഴക്കൂട്ടത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ യഥാര്‍ഥ ഭക്തനായി ക്ഷേത്രത്തിലെത്തി പൂജാരിയില്‍ നിന്നും പ്രസാദം സ്വീകരിച്ച് മടങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭക്തിപാരവശ്യത്തെ മുന്‍നിര്‍ത്തിയാണ്. തിങ്കളാഴ്ചയാണ് മന്ത്രി പ്രചാരണത്തിനിടെ അമ്പലത്തിലെത്തിയത്.
കടകംപള്ളിയിലെ യഥാര്‍ഥ ദൈവഭക്തന്‍ കമ്മ്യൂണിസ്റ്റ്കാരിലെ ഭക്തിയുടെ പ്രതീകമായി അവതരിപ്പിക്കുമ്പോള്‍ അതിന് എതിരായ ആരോപണങ്ങളും ഉയരുന്നുണ്ട്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയിരുന്നു. തുടര്‍ന്ന് ഗുരൂവായൂര്‍ സന്ദര്‍ശനത്തില്‍ ജാഗ്രതകുറവുണ്ടായി എന്നതായിരുന്നു സിപിഎം വിലയിരുത്തല്‍.