Categories
kerala

വയനാട്ടില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വെള്ളമുണ്ടയിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് മാവോയിസ്റ്റ് പോസ്റ്റര്‍. കഴിഞ്ഞദിവസം രാത്രിയിലായാണ് പോസ്റ്റര്‍ പതിപ്പിച്ചത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സിപിഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും, സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയവും കൊണ്ട് ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാ‍സിസത്തെ തടയാനാവില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നുമാണ് ആഹ്വാനം. കര്‍ഷകരെ ചൂഷണം ചെയ്യുന്ന പ്രാദേശിക കച്ചവടക്കാര്‍ക്കെതിരെയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഇവർ കർഷകരെ ചൂഷണം ചെയ്യുന്നത് നിർത്തണമെന്നും കർഷകർക്ക് ന്യായമായ വില നൽകണമെന്നും പോസ്റ്ററിൽ പറയുന്നു.

thepoliticaleditor
Spread the love
English Summary: maoist poster in wynad vellamunda asking to boycott election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick