കേരളത്തിലെ രാഷ്ട്രീയക്കാരിലെ ഏറ്റവും വലിയ കോടീശ്വരന് ഒരു സോഷ്യലിസ്റ്റാണ് എന്നും ഇടതുപക്ഷമുന്നണിക്കാരനാണെന്നും പറഞ്ഞാല്‍ ചിരിക്കേണ്ടതില്ല. ആ കോടീശ്വരന് കല്പറ്റ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ് കുമാറാണ്. അദ്ദേഹം പ്രസിഡണ്ടായ ലോക് താന്ത്രിക് ജനതാദള്‍
സോഷ്യലിസ്റ്റുകാരുടെ പാര്‍ടിയാണ്. രാംമനോഹര്‍ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും പാരമ്പര്യത്തിനുടമകളാണ്.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരങ്ങളുടെ കണക്കുകളിലാണ് ശ്രേയാംസ് കുമാറിന്റെ വെളിപ്പെടുത്തല്‍. 84.64 കോടിയുടെ സ്വത്താണ് പറയുന്നത്. കൈയിൽ 15,000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി 9.67 കോടിയും ഉണ്ട്. 74.97 കോടിയുടെ ഭൂസ്വത്തുമുണ്ട്. ബാധ്യത 3.98 കോടി.
ഭാര്യ കവിത ശ്രേയാംസ്കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷവും 54 ലക്ഷത്തിെൻറ ഭൂസ്വത്തും ഉണ്ട്.
കണ്ണൂരില്‍ ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍ പാര്‍ടിയിലെ മറ്റൊരു നേതാവും കോടിപതിയാണ്. കെ.പി.മോഹനന്. മോഹനന് സ്ഥാവര വസ്തു ഇനത്തിൽ 2,53,75,000 രൂപയും ജംഗമവസ്തുക്കളുടെ ആസ്തിയായി 4,57,943 രൂപയുംവായ്പയായി 6,16,438 രൂപയൂം ഉണ്ട്.
സ്ഥാനാര്‍ഥികളിലെ കോടീശ്വരന്മാര് ഇടതു പക്ഷത്തും കോണ്‍ഗ്രസിലും ബി.ജെ.പി.യിലുമൊക്കെ വേറെയുണ്ട്. (എന്നാല്‍ അവരില്‍ ഷിബുബേബി ജോണ്‍ ഒഴികെ സോഷ്യലിസ്റ്റു നേതാക്കളല്ല എന്ന വ്യത്യാസമുണ്ട്!) തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ഥി ഡോ.ജെ.ജേക്കബിന് രണ്ടുകോടി രൂപയുടെ ഭൂസ്വത്തുണ്ട്. ബാങ്ക് നിക്ഷേപം, വാഹനം, എല്ലാം ചേര്‍ത്ത് 74 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. എന്നാല്‍ വിവിധയിനങ്ങളിലായി 1.32 കോടിയുടെ ബാധ്യതയുണ്ട്.
കോതമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിനും കുടുംബത്തിനുമായി 53.26 കോടിയുടെ സ്വത്തുണ്ട്. 26.23 കോടിയുടെ ബാധ്യതയുമുണ്ട്. ഷിബുവിന് നിക്ഷേപമായി 24.84 കോടിയുടെ സ്വത്തുണ്ട്. ഭാര്യയ്ക്ക് 17.08 കോടിയുടെ സ്വത്താണുള്ളത്. എല്ലാം ചേര്‍ത്താണ് 53.26 കോടി.
തൃപ്പൂണിത്തുറയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ഡോ.കെ.എസ്.രാധാകൃഷ്ണന് ഒരു കോടി 35 ലക്ഷത്തി 74,700 രൂപയുടെ ആസ്തിയുണ്ട്. അങ്കമാലിയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ.വി.സാബുവിനും ഉണ്ട് രണ്ട് കോടി 15,05,000 രൂപയുടെ ആസ്തി.
കൊല്ലത്ത് സ്ഥാനാര്‍ഥികളില്‍ സമ്പന്നൻ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടി നേതാവ്, ചവറ യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബിജോൺ ആണ്. ഷിബുവിെൻറയും ഭാര്യയുടെയും ആകെ ആസ്തി 14.81 കോടി.
ഇരിങ്ങാലക്കുടയിലെഎൻ.ഡി.എ സ്ഥാനാർഥി ജേക്കബ് തോമസിന് 3.19 കോടിയുടെയും യു.ഡി.എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന് 65.43 ലക്ഷത്തിെൻറയും സ്വത്തുണ്ട്.
ആലപ്പുഴയിൽ കൂടുതൽ ആസ്തി കുട്ടനാട് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് കെ. തോമസിനാണ്.. 4.96 കോടി.