Categories
kerala

മലപ്പുറം ലോക്‌സഭ: ഇടതിന് വി.പി.സാനു, ബി.ജെ.പി.ക്ക് അബ്ദുള്ളക്കുട്ടി

കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവില്‍ നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി വീണ്ടും വി.പി.സാനു മല്‍സരിക്കും. ബി.ജെ.പി.സ്ഥാനാര്‍ഥിയായി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. യു.ഡി.എഫ് അതായത് മുസ്ലീംലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തിലെ മുസ്ലീംവോട്ടില്‍ കണ്ണു നട്ടാണ് ബി.ജെ.പി. അബ്ദുള്ളക്കുട്ടിയെ ഇറക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഎം സ്ഥാനാര്‍ഥി വി.പി.സാനു രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.

thepoliticaleditor
Spread the love
English Summary: malappuram-lok-sabha-bye-election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick