പ്രണയവിവാഹത്തിനായി മതം മാറുന്നതിനെപ്പറ്റി സമൂഹത്തില്‍ സംശയങ്ങള്‍ ഉണ്ടെന്നും അത് ലൗ ജിഹാദ് ആണെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ജോസ്. കെ.മാണി പറഞ്ഞു. ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു. പൊതുവെ ഇടതു മുന്നണി ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുവേദിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഒരു ഇടതു ഘടക കക്ഷി എന്ന നിലയില്‍ ജോസ് കെ.മാണിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത് ഇതു കൊണ്ടാണ്.
സുപ്രീംകോടതി ലൗ ജിഹാദ് ഒരു ഭാവനയാണെന്നും പ്രണയവിവാഹങ്ങള്‍ ലൗ ജിഹാദ് ആണെന്ന് പറയാനാവില്ലെന്നും ലൗ ജിഹാദ് എന്ന ഒന്ന് ഇല്ലെന്നും പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ സംഘപരിവാര്‍ ലൗ ജിഹാദ് അവരുടെ പ്രധാന കാമ്പയിന്‍ അജണ്ടയായി എല്ലായിടത്തും സ്വീകരിച്ചിട്ടുണ്ട്.
കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4,500 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പ്രണയവിവാഹത്തിനായി മതം മാറിയിട്ടുണ്ട്. ഹിന്ദു ജനജാഗൃതി സമിതി പുറത്ത് വിട്ട കണക്ക് പ്രകാരം ഏകദേശം 30,000 ഹിന്ദു പെണ്‍കുട്ടികള്‍ പ്രണയവിവാഹത്തിനായി മതം മാറിയിട്ടുണ്ട്.. ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് സീറോ മലബാര്‍ സഭ അഭിപ്രായപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇസ്ലാം ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ ഒരു ഡസനോളം പേര്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും പോയവരാണെന്നും സീറോ മലബാര്‍ സഭ പറയുന്നു.