പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ആശയവിനിമയം ഇല്ലെങ്കില്‍ ഏത് ഭരണാധികാരിയും പഴഞ്ചനാകും. പുതിയ തലമുറയ്‌ക്കൊപ്പം നടക്കാന്‍ താന്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് വള്ളിക്കുന്നിലെ ഇടതു സ്ഥാനാര്‍ഥി പ്രൊഫ.അബ്ദുല്‍ വഹാബ്. ജനങ്ങളുമായി സംവദിക്കാന്‍ അദ്ദേഹം സാങ്കേതികവിദ്യയുടെ വിനിമയ കലയെയും ഉപയോഗിക്കാന്‍ പോുകന്നു–സ്മാര്‍ട്ട് വള്ളിക്കുന്ന് എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ..
എന്താണ് സ്മാര്‍ട്ട് വള്ളിക്കുന്ന് ആപ്പ്?
വള്ളിക്കുന്ന് മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രൊഫ. എ പി അബ്ദുല്‍വഹാബ് മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് സ്മാര്‍ട്ട് വള്ളിക്കുന്ന് ആപ്പ്.
ഇതിന്റെ ലക്ഷ്യം
എല്‍ ഡി എഫ് സര്‍ക്കാര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തെ സ്മാര്‍ട്ടാക്കിയത് പോലെ വള്ളിക്കുന്ന് മണ്ഡലവും സ്മാര്‍ട്ടായി മാറുമെന്ന ഉറപ്പ് സ്മാര്‍ട്ട് വള്ളിക്കുന്ന് ആപ്പ് പ്രവര്‍ത്തനത്തിലൂടെ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ സ്ഥാനാര്‍ഥിക്ക് സാധിക്കും.
ഡിജിറ്റല്‍ ഓഫീസ് ആയി മാറും…
`കൊവിഡ് കാലം മനുഷ്യരെ അതിവേഗത്തിലാണ് ഡിജിറ്റലൈസ് ചെയ്തത്. ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ വിരളം. സാമൂഹിക അകലം പാലിക്കേണ്ട കാലത്ത് എല്ലാം ഓണ്‍ലൈനിലേക്ക് മാറിയിരിക്കുന്നു.
തിരഞ്ഞെടുപ്പിലും ഡിജിറ്റലൈസേഷന്‍ കാണാന്‍ സാധിക്കും. സ്ഥാനാര്‍ഥിക്ക് വീടു വീടാന്തരം കയറി എല്ലാവരോടും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുക പ്രയാസം. പ്രചാരപരിപാടികള്‍ക്കും സമയം വളരെ കുറവാണ്. ഈ ഘട്ടത്തില്‍ സ്ഥാനാര്‍ഥിയോട് വോട്ടര്‍മാര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ഉണര്‍ത്തിക്കാനുള്ള നൂതന ഡിജിറ്റല്‍ സംവിധാനമായി സ്മാര്‍ട്ട് വള്ളിക്കുന്ന് ആപ്പ് മാറും.
ആപ്പിന്റെ സാധ്യത
ആപ്പിലെ നിര്‍ദേശങ്ങള്‍ എന്ന ബട്ടണിലൂടെ ഓരോ വോട്ടര്‍ക്കും അവരുടെ പ്രാദേശിക വിഷയങ്ങള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രൊഫ . എ പി അബ്ദുല്‍ വഹാബിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിക്കും.
ആപ്പ് ജനങ്ങളിലേക്ക്…
എങ്ങനെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
ലിങ്കിലൂടെയും ക്യുആര്‍ കോഡ് സംവിധാനത്തിലൂടെയും ആപ് ഡൗണ്‍ലോഡ് ചെയ്യാം. ആപ് സംവിധാനത്തിലൂടെ ഓരോ വ്യക്തിക്കും സ്ഥാനാര്‍ഥിയോട് എപ്പോഴും ആശയ വിനിമയം സാധ്യമാകും. ഇത് സാമൂഹിക അകലത്തിന്റെ കാലത്ത് ഡിജിറ്റല്‍ അടുപ്പം സൃഷ്ടിക്കും.
വഹാബ് മാഷിന്റെ ഹൈടെക് ഉറപ്പ്
വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുക എന്നതല്ല, ജയിച്ചു കയറിയിട്ട് ഏറ്റവും സുതാര്യവും വികസനോന്മുഖവുമായ ഹൈടെക് പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ്.
ആപ്പ് നിര്‍മിച്ചത് കേരളത്തിന് അഭിമാനമായ ക്യു കോപി
കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായ കേരള സര്‍ക്കാരിന്റെ ജിഒകെ ആപ്പിന്റെ അണിയറയിലുള്ള ക്യുകോപിയാണ് സ്മാര്‍ട്ട് വള്ളിക്കുന്ന് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. നിപ, പ്രളയം എന്നി അടിയന്തര ഘട്ടങ്ങളിലും കേരള സര്‍ക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവര്‍ത്തിച്ച് പരിചയമുള്ള ഡിജിറ്റൽ സംഘമാണ് ക്യുകോപി.