മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഉള്‍പ്പെടെ വലിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ പലയിടത്തും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോയിരിക്കുന്നു.
മധ്യപ്രദേശിലെ ഭോപാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ പൂര്‍ണമായും അടച്ചിടല്‍ ആരംഭിച്ചിരിക്കയാണ്. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും മാത്രമാണ് തുറക്കാന്‍ പോലീസ് അനുവദിക്കുന്നത്. ശനിയാഴ്ച ഒരു സൂചനാ ലോക്ഡൗണ്‍ നടപ്പാക്കിയെങ്കിലും ജനം ലംഘിക്കുന്ന അവസ്ഥ ഉണ്ടായി. തുടര്‍ന്ന് ഞായറാഴ്ച മുതല്‍ കര്‍ക്കശമായ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പൊലീസ് ആക്ട് 188 പ്രഖ്യാപിച്ചു. ഭോപാലില്‍ മാത്രം ഒറ്റ ദിവസത്തില്‍ 400 പുതിയ കേസ് ആണ് ഉണ്ടായിട്ടുള്ളത്.
