Categories
latest news

മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും കൊവിഡ് ആഞ്ഞടിക്കുന്നു

പൂര്‍ണ ലോക്ഡൗണിലേക്ക് പോകാന്‍ ആലോചിക്കുകയാണ് ഉദ്ദവ് താക്കറേയുടെ സര്‍ക്കാര്‍. ഡെല്‍ഹിയിലും സ്ഥിതി ഗുരുതരമാണ്. ഞായറാഴ്ച മാത്രം 1881 കേസുകളാണ് ഉണ്ടായത്

Spread the love

മഹാരാഷ്ട്രയില്‍ കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാനാവാത്ത രീതിയിലായിരിക്കയാണ്. ഒറ്റ ദിനം കൊണ്ട് നാല്‍പതിനായിരത്തില്‍പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് തുടങ്ങിയിട്ട് ആദ്യമായാണ് ഇത്രയും വലിയ പ്രതിദിന വര്‍ധന. മുംബൈയില്‍ 6,923, നാഗ്പൂര്‍ 3,970, നാസിക് 2,925 എന്നിങ്ങനെയാണ് രോഗികള്‍. പൂര്‍ണ ലോക്ഡൗണിലേക്ക് പോകാന്‍ ആലോചിക്കുകയാണ് ഉദ്ദവ് താക്കറേയുടെ സര്‍ക്കാര്‍.
ഡെല്‍ഹിയിലും സ്ഥിതി ഗുരുതരമാണ്. ഞായറാഴ്ച മാത്രം 1881 കേസുകളാണ് ഡെല്‍ഹിയില്‍ ഉണ്ടായത്. കഴിഞ്ഞ മൂന്നു മാസത്തിനകത്ത് ഏറ്റവും വലിയ സംഖ്യയാണ് ഇന്നലെ ഉണ്ടായത്. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് കേസുകളുടെ എണ്ണം 1500 കടക്കുന്നത്. ഇന്നലെ മാത്രം ഒന്‍പത് പേര്‍ മരിക്കുകയും ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി കൂടിയിട്ടുണ്ട്. നേരത്തെ 0.60 ശതമാനമായിരുന്നത് ഞായറാഴ്ച 2.35 ആയി.

Spread the love
English Summary: KOVID CASES SHOOT UP IN MAHARASHTRA AND DELHI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick