Categories
kerala

ആദ്യകേരള മന്ത്രിസഭയിലെ അംഗം,ആദ്യമായി തപാല്‍വോട്ടര്‍

കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് കെ.ആര്‍.ഗൗരിയമ്മ.

Spread the love

കേരള രാഷ്ട്രീയത്തിലെ ജീവിച്ചിരിക്കുന്ന ചരിത്രവനിത കെ.ആര്‍.ഗൗരിയമ്മ അവരുടെ ജീവിതത്തില്‍ ആദ്യമായി ഇത്തവണ തപാല്‍ വോട്ട് ചെയ്തു. ഇന്ന് രാവിലെ 11.30 ന് ആലപ്പുഴ ചാത്തനാട് കളത്തിപ്പറമ്പില്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ ഗൗരിയമ്മയ്ക്ക് രേഖകള്‍ കൈമാറി, വോട്ട് ചെയ്ത ശേഷം ബാലറ്റ് തിരിച്ചു വാങ്ങി.
1948 മുതല്‍ ഗൗരിയമ്മ വോട്ടു ചെയ്യുന്നതാണ്. അന്ന് തിരുവിതാംകൂര്‍ നിയമസഭയിലേക്കായിരുന്നു ആദ്യ വോട്ട്. അന്ന് തൊട്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ വോട്ടു ചെയ്തു. കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനു മുമ്പ് ഗൗരിയമ്മയ്ക്ക് വീട്ടിനകത്ത് വീണ് പരിക്കേററതു കാരണം വോട്ട് ചെയ്യാന്‍ പോകാനായില്ല. തപാല്‍ വോട്ടിന് ആവശ്യമുന്നയിച്ചെങ്കിലും ചട്ട പ്രകാരം നല്‍കാന്‍ സാധിക്കാത്തതിനാല്‍ ലഭിച്ചില്ല. കൊവിഡ് കാലമായതിനാല്‍ ഇത്തവണ 80 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടില്‍ തന്നെ നേരത്തേ കൂട്ടി തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായതിനാല്‍ ഗൗരിയമ്മ അതിന് അപേക്ഷിക്കുകയായിരുന്നു.
1957-ലെ കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായ ഇന്ന് ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് കെ.ആര്‍.ഗൗരിയമ്മ.

Spread the love
English Summary: K.R.GOURI AMMA USED POSTAL VOTE FECILITY FOR THE FIRST TIME IN HER LIFE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick