ആ നിയോഗം അച്ഛനു ശേഷം മകനായിരിക്കുമോ….അഭ്യൂഹങ്ങള് പരക്കുകയാണ്. കെ.കരുണാകരനു ശേഷം നേമത്തിന് കോണ്ഗ്രസിന്റെ പെരുമക്കാലം തിരികെ കൊണ്ടുവരാന് കെ.മുരളീധരനെ നിയോഗിക്കുമോ എന്ന് ഏതാനും മണിക്കൂറുകള്ക്കകം അറിയാം. പല ശക്തന്മാരുടെയും പേരുകള് പറഞ്ഞും മാറ്റിപ്പറഞ്ഞും കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനിടെ കെ.മുരളീധരന് എം.പി. നേമത്ത് ബി.ജെ.പി.യെയും സി.പി.എമ്മിനെയും നേരിടാന് അവസാന പരിഗണനയിലെന്ന് റിപ്പോര്ട്ട്. മുരളീധരനെ കോണ്ഗ്രസ് ഹൈക്കമാന്ഡ് ഡെല്ഹിയിലേക്ക് വിളിപ്പിച്ചു. സംഗതി യാഥാര്ഥ്യമായാല് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി നേമം മാറും. എം.പി.മാരെ നിയമസഭയിലേക്ക് മല്സരിക്കാന് പരിഗണിക്കേണ്ടതില്ല എന്ന കര്ക്കശ തീരുമാനം പോലും ഇളവു ചെയ്തായിരിക്കും മുരളീധരനെ പരിഗണിക്കുക. മുന്പും മുരളീധരന് ഇത്തരം നിര്ണായക സന്ദര്ഭങ്ങളില് നിലവിലുള്ള പാര്ലമെന്ററി പദവി ഉപേക്ഷിച്ച് പുതിയ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില് വടകരയില് പി.ജയരാജനെതിരെ മല്സരിക്കാന് കോണ്ഗ്രസ് നിയോഗിക്കുന്നത് ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു. അവിടെ മുരളി ജയിച്ചു കയറി. അന്ന് അദ്ദേഹം വട്ടിയൂര്ക്കാവില് നിയമസഭാംഗം ആയിരുന്നു. അത് ഉപേക്ഷിച്ചാണ് ലോക്സഭാ സ്ഥാനാര്ഥിയായത്. ഇത്തവണ നേമത്ത് സമാനമായ ഒരു നിയോഗം ഏറ്റെടുക്കാന് കോണ്ഗ്രസ് വീണ്ടും മുരളിയെത്തന്നെ തീരുമാനിക്കാന് ഇടയുണ്ട്. ആവശ്യപ്പെട്ടാല് താന് നേമത്ത് മല്സരിക്കാന് സര്വ്വാത്മനാ തയ്യാറാണെന്ന് മുരളീധരന് വ്യക്തമാക്കിയിട്ടുണ്ട്. ഇതും ഹൈക്കമാന്ഡ് പരിഗണിച്ചേക്കും.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024