യു.ഡി.എഫിലെ ഘടകകക്ഷിയായ പി.ജെ.ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് അതിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍് ്അതിലൊരു സീറ്റ് നല്‍കിയത് മാണി വിഭാഗക്കാരനായ വ്യക്തിക്കാണ് എ്ന്നത് കൗതകമാകുമ്പോള്‍ അത് ആരാണെന്നറിയാനും ആര്‍ക്കും താല്‍പര്യമുണ്ടാകും. അതാണ് എം.പി. ജോസഫ്. കെ.എം.മാണിയുടെ മരുമകന്‍. അച്ചടക്ക നടപടിയയെത്തുടര്‍ന്ന് സിവില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. 2012-ല്‍ ഭാര്യാപിതാവായ മാണി സാര്‍ നേരിട്ട് എല്ലാ എതിര്‍പ്പിനെയും മറികടന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ വ്യവസായബന്ധ-പ്രൊജക്ട് ധനകാര്യ ഉപദേശകനായി നിയമിക്കപ്പെട്ട വ്യക്തി– ഇതെല്ലാമാണ് എം.പി. ജോസഫ്.
ജോസ് കെ.മാണിയുമായുള്ള പാര്‍ടി വഴക്കില്‍ പി.ജെ.ജോസഫിനൊപ്പം നിന്ന മാണിയുടെ കുടുംബക്കാരന്‍ ആയി മാറുകയായിരുന്നു എം.പി. ജോസഫ്. അതിനുള്ള പ്രത്യൂപകാരമായി നിയമസഭാ സീറ്റ് വേണമെന്ന ആഗ്രഹം സ്വാഭാവികം. വടക്കെ മലബാറില്‍ ജോസഫ് ഗ്രൂപ്പിന് കിട്ടിയ തൃക്കരിപ്പൂര് സീറ്റില്‍ ആരെ മല്‍സരിപ്പിക്കും എന്ന ചോദ്യത്തിന് പി.ജെ. ജോസഫിന് സാക്ഷാല്‍ എം.പി.ജോസഫ് നല്‍കിയ മറുപടി ഞാന്‍ തയ്യാര്‍ എന്നായിരുന്നു. താന്‍ സന്തോഷ പൂര്‍വ്വം ചോദിച്ച് വാങ്ങിയ സീറ്റാണ് തൃക്കരിപ്പൂര്‍ എന്നാണ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
ജോസഫ് ഗ്രൂപ്പിന് പത്ത് സീറ്റാണ് യു.ഡി.എഫില്‍ ഉള്ളത്. പത്ത് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. പി.ജെ.ജോസഫ് തട്ടകമായ തൊടുപുഴയിലും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും തോമസ് ഉണ്ണയാടന്‍ ഇരിങ്ങാലക്കുടയിലും മല്‍സരിക്കുന്നുണ്ട്.
പുതിയൊരു കൗതുകം, നേരത്തെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഭാഗമായി ഇടതുമുന്നണിയിലായിരുന്ന മുന്‍ ഇടുക്കി എം.പി. ഫ്രാന്‍സിസ് ജോര്‍ജ് ഇപ്പോള്‍ യു.ഡി.എഫിലേക്ക് വന്ന് ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായി ഇടുക്കിയില്‍ ജനവിധി തേടുന്നു എന്നതാണ്.
- തൊടുപുഴ – പി.ജെ.ജോസഫ്
- കടുത്തുരുത്തി –
Adv. മോൻസ് ജോസഫ് - ഇടുക്കി – Adv.കെ.ഫ്രാൻസിസ് ജോർജ്ജ്
- ഇരിങ്ങാലക്കുട – Adv.തോമസ് ഉണ്ണിയാടൻ
- കോതമംഗലം – ഷിബു തെക്കുംപുറം
- കുട്ടനാട് – Adv.ജേക്കബ് ഏബ്രാഹാം
- ചങ്ങനാശ്ശേരി – വി.ജെ. ലാലി
- ഏറ്റുമാനൂർ – Adv. പ്രിൻസ് ലൂക്കോസ്
- തിരുവല്ല – കുഞ്ഞുകോശി പോൾ
- തൃക്കരിപ്പൂർ – എം.പി.ജോസഫ്