ബി.ജെ.പി. കേന്ദ്ര മന്ത്രിയുടെ റോഡ്‌ഷോയുടെ ഫോട്ടോ എടുക്കവേ പാര്‍ടി മുഖപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ക്കു തന്നെ ബി.ജെ.പി. പ്രവര്‍ത്തകരാല്‍ ക്രൂര മര്‍ദ്ദനം. കോഴിക്കോട് ജില്ലയിലെ കക്കോടിയിലാണ് അക്രമം അരങ്ങേറിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയുടെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ജന്മഭൂമി ഫോട്ടോഗ്രാഫര്‍ എം.ആര്‍. ദിനേശ് കുമാറിനെയാണ് ആക്രമിച്ചത്. കണ്ണിന് പരുക്കേറ്റ ദിനേശ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
റോഡ് ഷോയുടെ പടം എടുക്കുകയായിരുന്ന ദിനേശിനെ ഒരു സംഘം പേർ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു.
എം.ആർ. ദിനേശ് കുമാറിന് നേരെ നടന്ന ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാകണമെന്ന് ആശുപത്രിയിൽ ദിനേശ് കുമാറിനെ സന്ദർശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവര്‍ത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു. ദിനേശ് കുമാറിനെ ആക്രമിച്ചവരിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. ദിനേശിന് മികച്ച ചികിത്സ ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.