Categories
kerala

യാക്കോബായക്കാര്‍ സമ്മതിച്ചില്ല,
രാഹുലിന്റെ യോഗ വേദി മാറ്റി

യാക്കോബായ വിശ്വാസികളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളന വേദി മാറ്റി. പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ എത്തുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ മൈതാനം ജില്ലാ നേതൃത്വം ശനിയാഴ്ച ബുക്ക് ചെയ്തു. ഇതിന് തറവാടകയിനത്തില്‍ പതിനായിരം രൂപയും പള്ളിയില്‍ അടച്ചു.

യാക്കോബായ വിശ്വാസികള്‍ പ്രതിഷേധിച്ചതോടെ യുഡിഎഫ് സമ്മേളനത്തിനായി മൈതാനം വിട്ടുനല്‍കേണ്ട എന്ന് തീരുമാനിച്ചു. വിശ്വാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് സമ്മേളനത്തിന് മൈതാനം വിട്ടുതരാനാകില്ലെന്നും അടച്ച തുക തിരികെ വാങ്ങണമെന്നും പള്ളി ഭാരവാഹികള്‍ ഡിസിസി പ്രസിഡന്റിനെ വിളിച്ച് അറിയിച്ചു.

thepoliticaleditor

ഇതേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സമ്മേളനത്തിന്റെ പ്രസംഗവേദി മണര്‍കാട് കവലയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മാറ്റി.

Spread the love
English Summary: JACOBITE BELIEVERS PROTESTED, RAHUL GANDH'S CAMPIGN VENUE CHANGED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick