കോവിഡിൻ്റെ പശ്ചാത്തലത്തിൽ മേളകൾ വികേന്ദ്രീകൃതമായ നടത്തിയതുകൊണ്ട് ഒട്ടേറെ പ്രേക്ഷകർക്ക് അവസരം ലഭിച്ചുവെന്ന് മുൻ എം പി എം ബി രാജേഷ് പറഞ്ഞു. ചലചിത്രമേളയിൽ ഭാര്യ നിനിത കണിച്ചേരിക്കൊപ്പം സിനിമ കാണാൻ എത്തിയ അദ്ദേഹം ‘ ദ പൊളിറ്റിക്കൽ എഡിറ്ററി’നു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംഘടിപ്പിക്കപ്പെട്ടതിനേക്കാളും വളരെ മനോഹരമായി പകിട്ടോടെ കുറവുകളേതുമില്ലാതെ മേള മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതൽ 2008 വരെ സ്ഥിരമായി മേളയിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ എം.പിയായിരുന്ന പത്തുവർഷക്കാലം സാധിച്ചില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ വർഷം നടന്ന മേളയിൽ പങ്കെടുത്തിരുന്നു. ഈ വർഷത്തെ പാലക്കാട്ടെ മേള ചുറ്റുവട്ടത്തുള്ള ഒട്ടേറെ ചെറുപ്പക്കാർക്ക് നല്ല സിനിമകൾ കാണാനും പഠിക്കാനും അവസരം സൃഷ്ടിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023