Categories
kerala

ഗൂഢാലോചനയൊന്നുമില്ല, ധൈര്യമുണ്ടെങ്കില്‍ ഫയല്‍ പുറത്തുവിടൂ–ചെന്നിത്തല

ഇ.എം.സി.സി. കരാറിനെപ്പറ്റി അറിഞ്ഞത് ആലപ്പുഴയില്‍ നിന്ന്

Spread the love

ആഴക്കടല്‍ മീന്‍പിടുത്തവുമായി ബന്ധപ്പെട്ട ഇ.എം.സി.സി. കരാറുകാരുമായി താന്‍ ഗൂഢാലോചന നടത്തിയെന്നത് മുഖ്യമന്ത്രിയുടെ ഭാവനാവിലാസം മാത്രമാണെന്നും തനിക്ക് ഇതേപ്പറ്റി വിവരം തന്നത് ഐശ്വര്യകേരളയാത്രയ്ക്കിടെ ആലപ്പുഴിയിലെ മല്‍സ്യത്തൊഴിലാളി നേതാവ് ജാക്‌സന്‍ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇ.എം.സി.സി ഫയല്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ രണ്ടു തവണ കണ്ടിട്ടുണ്ട്. 2019 ഒക്ടോബര്‍ 21 നും നവംബറിലും മന്ത്രി ഫയല്‍ കണ്ടു. ഫിഷറീസ് മന്ത്രി കണ്ട ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

thepoliticaleditor

ഐശ്വര്യ കേരള യാത്രയില്‍ എല്ലാ ജില്ലയിലും രാവിലെ ലിസണിങ് എന്ന പേരില്‍ ഒരു സംവാദ പരിപാടിയുണ്ടായിരുന്നു. ആലപ്പുഴയിലെ പരിപാടിയില്‍ എല്ലാവരുടെയും അഭിപ്രായം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ സ്വതന്ത്രമല്‍സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡണ്ട് ജാക്‌സണ്‍ പുള്ളയില്‍ ആണ് ഈ കരാറിനെപ്പറ്റിയും അതിന്റെ ദോഷങ്ങളെപ്പറ്റിയും തന്നോട് പറഞ്ഞത്. അതുവരെ ഈ കരാറിനെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല. അതേത്തുടര്‍ന്നാണ് താനിതിനെപ്പറ്റി അന്വേഷിക്കാന്‍ തുടങ്ങിയത്.

ഇ.എം.സി.സി എന്ന അമേരിക്കന്‍ കമ്പനിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറഷനും തമ്മില്‍ 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടിയുള്ള കരാര്‍ ഒപ്പിട്ടു. തീരപ്രദേശത്ത് ഇത് വന്‍പ്രതിസന്ധിയുണ്ടാക്കുമെന്നും ജാക്‌സണ്‍ പുള്ളയില്‍ തന്നോട് പറയുകയുണ്ടായി. ആദ്യമായിട്ടാണ് ആ വിവരം താന്‍ അറിയുന്നത്.

തുടര്‍ന്നാണ് താന്‍ അന്വേഷണം നടത്തുന്നതും സര്‍ക്കാരിന്റെ കള്ളകളികള്‍ ഓരോന്ന് പുറത്ത് കൊണ്ടുവരുന്നതും. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ അല്ല. ഇ.എം.സി.സിക്കാര്‍ തന്നെ വന്നുകണ്ടുവെന്നും പഴയ പ്രൈവറ്റ് സെക്രട്ടറി രേഖകള്‍ തന്നുവെന്ന് പറയുന്നതും അസത്യമാണ്. ഇ.എം.സി.സിക്കാര്‍ അവരുടെ കരാറിന് വിലങ്ങുതടിയാകുന്ന ഒരു കാര്യം ചെയ്യുമെന്ന് സ്ഥിരബുദ്ധിയുള്ള ആരെങ്കിലും പറയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Spread the love
English Summary: IF YOU DARE, PUBLISH THE EMCC FILE, NO CONSPIRACY, I KNEW IT FROM ALAPPUZHA FISHERMEN LEADER JAKSON PULLAYIL SAYS RAMESH CHENNITHALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick