Categories
latest news

കമലിനെ ജയിപ്പിക്കൂ, കോയമ്പത്തൂരിനെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കും

കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Spread the love

മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥിയായി പ്രശസ്ത നടനും പാര്‍ടി മേധാവിയുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോയമ്പത്തൂരിനെ തമിഴ്‌നാട്ടിലെയല്ല ഇന്ത്യയിലെ ഏററവും മികച്ച നഗരമാക്കുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു.
മക്കള്‍ നീതി മയ്യം 154 സീറ്റില്‍ മല്‍സരിക്കുന്നുണ്ട്. ആകെയുള്ളത് 234 സീറ്റാണ്. ബാക്കി 80 സീറ്റില്‍ സഖ്യകക്ഷികളാണ്. നടന്‍ ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി, ടി.ആര്‍. പാരിവേന്തരിന്റെ ഇന്തിയ ജനനായക കച്ചി എന്നിവരാണ് കമല്‍ഹാസന്റെ സഖ്യകക്ഷികള്‍. ഇരു പാര്‍ടികളും 40 വീതം സീറ്റുകളിലാണ് മല്‍സരിക്കുക.

Spread the love
English Summary: I WILL MAKE COIMBATORE THE BEST CITY IN INDIA SAYS KAMAL HAASAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick