ലോകവ്യാപകമായി കൊവിഡ് വീണ്ടും തിരനോട്ടം നടത്തിക്കൊണ്ടിരിക്കയാണണ്. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ കൊവിഡ് വൈറസിന്റെ പുതിയ വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കയാണ്. പഴയതിലും വേഗം പടരുന്ന വൈറസ് ആണ് ഇതെന്നാണ് നിഗമനം.
ഈ പുതിയ വൈറസ് കുട്ടികളില്‍ അതിവേഗം പടരാന്‍ സാധ്യതയുള്ളതാണെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. ്അതിനാല്‍ ഇപ്പോഴുള്ളതില്‍ നിന്നും വ്യത്യസ്തമായി കുട്ടികളില്‍ വാക്‌സിനേഷന്‍ നടത്തണമെന്ന ആവശ്യവും ശാസ്ത്രജ്ഞര്‍ ഉയര്‍ത്തിയിരിക്കയാണ്.
ബ്രസീലിലാണ് കൊവിഡ് പ്രതിരോധം ഏറ്റവും തകര്‍ന്നിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 86,704 പുതിയ കേസുകള്‍ ഉണ്ടായി. ഒററ ദിവസം മരിച്ചത് 3,668 പേര്‍ !! കൊവിഡ് ഉണ്ടായ ശേഷം ബ്രസീലില്‍ ഉണ്ടായ ഏറ്റവും വലിയ മരണ നിരക്കാണിത് എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഇതു വരെയായി മൂന്നേകാല്‍ ലക്ഷത്തിലധികം പേര്‍ അവിടെ മരിച്ചു കഴിഞ്ഞു. ബ്രസീലില്‍ പ്രസിഡണ്ട് ബൊല്‍സനാരോ കടുത്ത സമ്മര്‍ദ്ദത്തിലാണ്.
ലോകത്താകമാനം എടുത്താല്‍ കഴിഞ്ഞ 24 മണിക്കൂറിനകം അഞ്ചര ലക്ഷത്തോളം പേര്‍ പുതിയതായി രോഗബാധിതരായിരിക്കയാണ്. ഇരുപത്തെട്ടു ലക്ഷത്തി പതിനയ്യായിരം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു.
ഇന്ത്യയിൽ മഹാരാഷ്ട്ര, ഡൽഹി, ബെംഗളൂരു ഗുരുതരം
അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ് രോഗം പടരുന്ന കാര്യത്തില്‍. ഇന്ത്യയില്‍ മഹാരാഷ്ട്ര കടുത്ത രോഗബാധയിലാണ്. ഡെല്‍ഹിയിലും സ്ഥിതി ഗുരുതരമാണ്. കൊവിഡ് വളരെ വ്യാപകമായിരുന്ന സമയത്തുണ്ടായിരുന്നതിനെക്കാളും പ്രതിദിന രോഗികളാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൂനെ, മുംബൈ, നാഗ്പൂര്‍, താനെ, നാസിക്, ഔറംഗാബാദ് എന്നീ മഹാരാഷ്ട്ര നഗരങ്ങളില്‍ സ്ഥിതി ഗുരുതരമാണ്.
തെക്കെ ഇന്ത്യയില്‍ ബംഗലുരൂവിലാണ് സ്ഥിതി ഗുരുതരം. അവിടെ പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം മാത്രം 16,259 ആണ്. രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ ഒറ്റ ദിവസം 8,032 രോഗികള്‍ ഉണ്ടായി.
കൊവിഡ് വീണ്ടും ഗുരുതരമായതിന് ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്
- ഐസൊലേഷന്‍ ഏകദേശം തീരെ ഇല്ലാത്ത അവസ്ഥ. വീട്ടിലെ ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവ ശരിയായി നിരീക്ഷിക്കപ്പെടുന്നില്ല.
- പരിശോധനകള്‍ വേണ്ടത്ര നടത്തുന്നില്ല.
- സമ്പര്‍ക്കമുള്ളവരെ കൃത്യമായി കണ്ടെത്തുന്നതില്‍ വരുത്തിയിരിക്കുന്ന വലിയ അനാസ്ഥ.
- കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഒന്നും ശരിയായി പാലിക്കാന്‍ ജനം തയ്യാറാവുകയോ, സര്‍ക്കാര്‍ അതിനായി സംവിധാനങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുകയോ ചെയ്യുന്നില്ല.