ഈ മാസം ഈ മാസം 17-ന് തുടങ്ങാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെയും പ്ലസ് ടു പരീക്ഷയുടെയും തീയതികള്‍ നീട്ടാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിവരുന്നതും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ സ്‌ട്രോങ് റൂമുകളാക്കി മാറ്റേണ്ടിവരുന്നതുമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ അനുമതി തേടിയത്.
പരീക്ഷയ്ക്കു ശേഷം മൂല്യനിര്‍ണയം നടത്തേണ്ട ഇടങ്ങള്‍ തിരഞ്ഞെടുപ്പിനുള്ള സ്‌ട്രോങ് റൂമുകളാക്കുന്നുണ്ട്. ഇത് സുരക്ഷാപരമായ പ്രശ്‌നം ഉണ്ടാക്കും. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ 42 എണ്ണം സ്‌ട്രോങ് റൂമുകളാക്കാനാണ് തീരുമാനം. പരീക്ഷാപേപ്പറുകള്‍ സൂക്ഷിക്കാന്‍ പിന്നെ എന്തു ചെയ്യും എന്നാണ് സര്‍ക്കാരിന്റെ ചോദ്യം.
വോട്ടെടുപ്പ് കഴിഞ്ഞാലും ഉടന്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ വേണം ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ എന്നിരിക്കെ അതും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ പരീക്ഷ നടത്താന്‍ സാധിക്കുകയുള്ളൂ.