ശ്രീ എമ്മിന് നാലേക്കർ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. പ്രതിവർഷം 34 ലക്ഷം രൂപ പാട്ടത്തിന് പത്ത് വർഷത്തേക്കാണ് ഭൂമി അനുവദിച്ചത്. 17.5 കോടി രൂപയാണ് ഭൂമിയുടെ ആകെ മതിപ്പു വിലയെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്‌ക്കൽ വില്ലേജിലെ നാലേക്കർ ഭൂമിയാണ് നൽകിയിരിക്കുന്നത്. മൂന്നു വർഷം കൂടുമ്പോൾ പാട്ടം പുതുക്കണം, ഭൂമിയിലെ മരങ്ങൾ മുറിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഉത്തരവ്.
Spread the love