അടല്‍ബിഹാരി വാജ്പെയ് മന്ത്രിസഭയില്‍ ധനകാര്യവകുപ്പു മന്ത്രിയായിരുന്ന പ്രമുഖ വ്യക്തിത്വം യശ്വന്ത്സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വാജ്പെയ് സമവായത്തിന്റെ പ്രതിരൂപമായിരുന്നുവെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിന്റെയും കീഴടക്കലിന്റെയും മാത്രം തത്വശാസ്ത്രമാണ് പിന്തുടരുന്നതെന്നും സിന്‍ഹ വിമര്‍ശിച്ചു. ഘടകകക്ഷികള്‍ ഒന്നൊന്നായി ബി.ജെ.പി.യെ വിട്ടു പോകുന്നു. ഇപ്പോള്‍ ആരുണ്ട് ഒപ്പം..?–യശ്വന്ത് സിന്‍ഹ ചോദിച്ചു.
1999-ല്‍ താന്‍ മന്ത്രിയായിരിക്കവേ നടന്ന വിമാനറാഞ്ചല്‍ സംഭവത്തെ പരാമര്‍ശിച്ച്, വിമാനത്തിലെ ബന്ദികളെ മോചിപ്പിക്കുന്നതിനു പകരം താന്‍ ബന്ദിയാവാമെന്ന് സമ്മതിച്ച വ്യക്തിയാണ് മമത ബാനര്‍ജി എന്ന് യശ്വന്ത് സിന്‍ഹ വെളിപ്പെടുത്തി. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അന്ന് താലിബാന് ഭീകരര്‍ കാണ്ഡഹാറിലേക്കാണ് തട്ടിക്കൊണ്ടുപോയത്. മസൂദ് അസര്‍ ഉള്‍പ്പെടെ മൂന്നു കൊടുംഭീകരരെ യാത്രക്കാര്‍ക്കു പകരം ഇന്ത്യാ ഗവണ്മെന്റിന് വിട്ടയക്കേണ്ടി വന്നു അന്ന്. ബന്ദികളെ വിടുന്നതിനു പകരം തന്നെ ബന്ദിയായി പകരം നല്കിക്കൊള്ളാനായിരുന്നു മമതാ ബാനര്‍ജിയുടെ വാഗ്ദാനം എന്നാണ് യശ്വന്ത് സിന്‍ഹ വെളിപ്പെടുത്തിയത്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023