Categories
kerala

മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിനു നേരെ വെടി

രാത്രിയില്‍ നാട്ടുകാര്‍ക്ക് നേരെ അജ്ഞാത സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്

Spread the love

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് അജ്ഞാത സംഘം പൊലീസ് വാഹനത്തിനു നേരെ വെടി വെച്ചു. ഇന്നലെ രാത്രി 9.30-ന് മിയാപദവില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്.

വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ക്ക് നേരെയും ഇവര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രാത്രിയില്‍ നാട്ടുകാര്‍ക്ക് നേരെ അജ്ഞാത സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് പോലീസിന് നേരെ സംഘം വെടിയുതിര്‍ത്തത് എന്നാണ് വിവരം.

thepoliticaleditor
Spread the love
English Summary: firing towards police vehicle by anonimous group in manjeswaram yesterday night

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick