കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടുവിചാരം. തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ല എന്നിരിക്കെ കോടതിയിൽ പരാജയപ്പെട്ടു പോകും എന്ന് ഉറപ്പാണ്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കാരണം പറഞ്ഞാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നിർത്തിയത്.
ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ തീരുമാനം. പിന്നീട് ഇത് മാറ്റിവച്ചു. ഇതിനെതിരെ കേരള സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നിയമസഭാ കാലാവധി തീരും മുന്‍പ് തിരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു കമ്മീഷന്‍ ഇന്ന് ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ തങ്ങളുടെ നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്ന് പറഞ്ഞ കമ്മീഷന്‍ കേസ് തിങ്കളാഴ്‌ച പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കോടതിയെ അറിയിച്ചു.