തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ടി.വി. സുഭാഷിന്റെ നോട്ടിസ്. പാര്‍ട്ടി ചിഹ്നത്തിന് മുന്നില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സീന്‍ നേരിട്ട് എത്തിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഇതില്‍ 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയത്. ധര്‍മടത്തെ പിണറായിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ കൈമാറിയത്. പരാതി നല്‍കിയാളുടെ പേര് അധികൃതര്‍ വെളിപ്പെടുത്തിയില്ല.
Spread the love