മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്തിലോ ഡോളര്കടത്തിലോ പ്രതിയാക്കിയേ പറ്റൂ എന്ന നിര്‍ബന്ധത്തില്‍ ഇ.ഡി.നടത്തുന്ന തെളിവുണ്ടാക്കല്‍ പദ്ധതിയുടെ രണ്ടാം ഉദാഹരണം കൂടി പുറത്ത്. ഇത്തവണ സ്വര്‍ണക്കേസ് പ്രതി സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് അഡ്രസ് ചെയ്ത് തയ്യാറാക്കിയ കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഇ.ഡി. നിര്‍ബന്ധിച്ചു എന്ന് സൂചിപ്പിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ കൊഫെ പോസ പ്രകാരം തടവില്‍ കിടക്കുന്ന സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിക്കാന്‍ ആവശ്യമായ സഹായം ചെയ്യാം എന്ന പ്രലോഭനവും ഇ.ഡി.യുടെ ഭാഗത്തു നിന്നുണ്ടായി എന്നും കത്തിലുണ്ട്. തിരുവനന്തപുരത്തെ ബി..ജെ.പി. പ്രവര്‍ത്തകനായിരുന്നു സന്ദീപ് നായര്‍. മൂന്നു പേജുള്ള കത്താണ് പുറത്തായിരിക്കുന്നത്. മുഖ്യമന്ത്രിയെക്കൂടാതെ ഒരു ഉന്നത നേതാവിന്റെ മകന്റെ പേര്( ഇത് ബിനീഷ് കോടിയേരിയെ ആയിരിക്കാം ഉദ്ദേശിച്ചത് എന്ന് സംശയിക്കാം) കൂടി പറയാന്‍ ഇ.ഡി. നിര്‍ദ്ദേശിച്ചതായും കത്തില്‍ പറയുന്നു.
ആഴ്ചകള്‍ക്കു മുമ്പാണ് ഡോളര്‍ കടത്ത് മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ചാണ് ഡോളര്കടത്തിയത് എന്ന് സ്വപ്ന സുരേഷ് നല്കിയ മൊഴി പുറത്തു വന്നത്. ഇതിനു തൊട്ടുപിറകെ സ്വപ്നസുരേഷിനെ നിര്‍ബന്ധിച്ച് മൊഴി രേഖപ്പെടുത്തിയതായി അവരുടെ സുരക്ഷാചുമതലയിലുണ്ടായിരുന്ന വനിതാപൊലീസുകാരുടെ മൊഴിയും പുറത്തു വന്നു. മുഖ്യമന്ത്രിയെ കേസില്‍ ഉള്‍പ്പെടുത്തി പിടികൂടുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജന്‍സിയുടെ നീക്കങ്ങളില്‍ സംശയിക്കപ്പെടുന്നത്.
Social Media
![](https://thepoliticaleditor.com/wp-content/uploads/2024/04/AAMIR-KHAN.jpg)
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
![](https://thepoliticaleditor.com/wp-content/uploads/2021/07/dainik-bhasker-2-e1713270373680.png)
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
![](https://thepoliticaleditor.com/wp-content/uploads/2021/03/sandeep-nair-1.jpg)
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024