മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട് ജില്ലയില്‍ പാലക്കാട് മണ്ഡലത്തില്‍ തന്നെ ബി.ജെ.പി. സ്ഥാനാര്‍ഥിയാകുമെന്ന് നിഗമനം. അന്തിമതീരുമാനം നാളെയേ പുറത്തു വരൂ.
തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് ഇ. ശ്രീധരനെ ശുപാർശ ചെയ്തത്. ശുപാർശ കേന്ദ്രത്തിന് കൈമാറും.
ശ്രീധരന്‍ അനൗദ്യോഗിക പ്രചരണം നാളെ ആരംഭിക്കും. ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും, മന്ത്രി എ..കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന സി.പി. പ്രമോദ് ആണ് ഇവിടെ സി.പി.എം. സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പ്രഖ്യാപനം വന്നിട്ടില്ല. നിലവില്‍ ഷാഫി പറമ്പില്‍ ആണ് എം.എല്‍.എ.