പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡോ.എസ്.എസ്.ലാലിനും ഇരട്ട വോട്ട്. സംസ്ഥാനത്ത് വ്യാപകമായി വോട്ടര്‍പട്ടികയില്‍ ഇരട്ടവോട്ടുകള്‍ ഉണ്ടെന്ന് ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിപക്ഷനേതാവിന് തന്നെ പാരയായി മാറിയിരിക്കയാണ് കോണ്‍ഗ്രസുകാരില്‍ തന്നെ വ്യാപകമായി കണ്ടുപിടിക്കപ്പെടുന്ന ഇരട്ടവോട്ടുകള്‍.
ചെന്നിത്തലയുടെ അമ്മ ദേവകിയ്ക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51-ാം ബൂത്തിലുമാണ് വോട്ടുള്ളത്. കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിന് രണ്ടു വോട്ടുണ്ടെന്ന് കണ്ടെത്തിയത് സിപിഎമ്മാണ്.