Categories
latest news

അന്തര്‍ സംസ്ഥാന യാത്ര തടയാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞ് അന്തര്‍ സംസ്ഥാന യാത്രകള്‍ തടയാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൊവിഡ് നിയന്ത്രിക്കാന്‍ ലോക്ഡൗണുകള്‍ ആവശ്യത്തിന് ആവാം.എന്നാല്‍ അതിര്‍ത്തികളില്‍ തടയാനോ യാത്രകള്‍ തടസ്സപ്പെടുത്താനോ പാടില്ല. സാധനങ്ങള്‍ കൊണ്ടുപോകുന്നതോ കൊണ്ടുവരുന്നതോ തടയാനും പാടില്ലെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കര്‍ണാടക അതിര്‍ത്തിയില്‍ യാത്രക്കാരെ തടഞ്ഞതിനെതിരെ നിശിതമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി പ്രതികരിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആ ശ്രമത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുതകയും ചെയ്തിരുന്ന്ു. അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിലവിലുള്ള പുതിയ നിര്‍ദ്ദേശം.

Spread the love
English Summary: DO NOT BLOCK PSSENGERS AT INTER STATE BOARDERS--CENTRAL GOVT. ISSUES STRICT GUIDELINES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick