തൃണമൂലിനും ബി.ജെ.പി.ക്കുമെതിരെ പശ്ചിമബംഗാളില്‍ രൂപം കൊണ്ടിട്ടുള്ള ഇടതു-കോണ്‍ഗ്രസ് സഖ്യത്തില്‍ പുതിയതായി ചേര്‍ന്നിട്ടുള്ള ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്( ഐ.എസ്.എഫ്) ഉയര്‍ത്തിയിട്ടുള്ള മുറുമുറുപ്പ് സഖ്യത്തിനകത്ത് വിവാദത്തിന് തീ കൊളുത്തുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെയാണ് വിവാദവും ഉയരുന്നത്. ഐ.എസ്.എഫുമായുള്ള സഖ്യത്തെക്കുറിച്ച് വിമര്‍ശനം ആദ്യമായി ഉന്നയിച്ചത് ദേശീയ തലത്തില്‍ വിമതനേതാക്കളിലൊരാളായ ആനന്ദ് ശര്‍മയാണ്. പാര്‍ടിയില്‍ ചര്‍ച്ച ചെയ്തിട്ടാണോ, വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചിട്ടാണോ ഈ പുതിയ സഖ്യം എന്ന ആനന്ദ് ശര്‍മ ചോദിച്ചു. ഇതിന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ചന്‍ ചൗധരി ഉടനെ പ്രതികരണവുമായി രംഗത്തുവന്നു. ഹൈക്കമാന്‍ഡിനെ അറിയിക്കാതെ ഒന്നും ചെയ്യാറില്ല എന്നായിരുന്നു ചൗധരിയുടെ പ്രതികരണം.
കോണ്‍ഗ്രസുമായാണ് ഐ.എസ്.എഫിന്റെ സീറ്റ് പങ്കിടല്‍. അതു കൊണ്ടുതന്നെ കോണ്‍ഗ്രസില്‍ ഇതേക്കുറിച്ച് തര്‍ക്കമുണ്ട്.
ഐ.എസ്.എഫ് നേതാവ് അബ്ബാസ് സിദ്ദിഖി മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങള്‍ പൂര്‍ണമായി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. നന്ദിഗ്രാമിലുള്പ്പെടെ മല്‍സരിക്കാമെന്നാണ് സിദ്ദിഖിയുടെ പ്രഖ്യാപനം. മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നാണ് പാര്‍ടിയുടെ അവകാശവാദം. 30 സീറ്റാണ് സിദ്ദിഖിയുടെ പാര്‍ടിക്ക് നല്കാന് ധാരണയായിട്ടുള്ളത്. ഞായറാഴ്ച കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന വന്‍ റാലിയില്‍ ഐ.എസ്.എഫും അണിചേര്‍ന്നിരുന്നു.
കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ തിങ്കളാഴ്ച പ്രാഥമികമായി സീറ്റ് ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസ് 92 സീറ്റില്‍ മല്‍സരിക്കുമെന്നാണ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. 130 സീറ്റുകളായിരുന്നു ഡിമാന്‍ഡ്.
ഒരിക്കല്‍ മമത ബാനര്‍ജിയുടെ അടുത്ത ആളായിരുന്ന അബ്ബാസ് സിദ്ദിഖി അവരുമായി ഇടഞ്ഞാണ് പുതിയ പാര്‍ടി രൂപീകരിച്ചത്. കോണ്‍ഗ്രസ് സിദ്ദിഖിയെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024