സിപിഎം ജില്ലാ സെക്രട്ടറിക്കും ഭാര്യയ്ക്കുമെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതിൽ ഖേദപ്രകടനവുമായി സിപിഎം പ്രവർത്തകൻ. വടയം സ്വദേശി ഗിരീഷാണ് വിഡിയോയിലൂടെ മാപ്പു പറഞ്ഞത്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെയും ഭാര്യകെ.കെ. ലതികയെയും രൂക്ഷമായ വിമർശിക്കുന്ന മുദ്രാവാക്യങ്ങളുയർന്നത്.
മുദ്രാവാക്യങ്ങൾ ഇങ്ങനെയായിരുന്നു :
പി മോഹനാ ഓര്‍ത്തോളൂ…
ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍
ഓളേം മക്കളേം ബിക്കൂലേ…
ഓര്‍ത്തു കളിച്ചോ മോഹനന്‍ മാഷേ
പ്രസ്ഥാനത്തിനു നേരേ വന്നാല്‍
നോക്കി നില്‍ക്കാനാവില്ലാ
ഓര്‍ത്തു കളിച്ചോ തെമ്മാടീ…
കൂരിക്കാട്ടേ കുഞ്ഞാത്തൂ
കുഞ്ഞാത്തൂനൊരു പെണ്ണുണ്ട്
ഓര്‍ത്തു കളിച്ചോ ലതികപ്പെണ്ണേ
പ്രസ്ഥാനത്തിനു നേരേ വന്നാല്‍
നോക്കി നില്‍ക്കാനാവില്ലാ…
സിപിഎം പ്രവർത്തകനായ ഗിരീഷ് മുദ്രാവാക്യം മുഴക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. രാത്രിയോടെ സംഭവത്തിൽ മാപ്പപേക്ഷിക്കുന്ന ഗിരീഷിന്റെ വീഡിയോ സമൂഹ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഗിരീഷിനു മർദമേറ്റെന്നും പറയപ്പെടുന്നു