പൊന്നാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കാതെയാണ് പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് ഇന്നലെ ചേര്‍ന്ന സി.പി.എം. പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയില്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നത് നേതൃത്വത്തെ വീണ്ടും ആശങ്കയിലാക്കുന്നു. നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും ഏകദേശം ഒരേ നിലപാടാണ് പ്രകടിപ്പിച്ചത്.
ര്‍ടി ഓഫീസിനു മുന്നില് പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയാല്‍ മാറഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂരിപക്ഷം കമ്മിററി അംഗങ്ങളും സിദ്ദിഖിനെ മല്‍സരിപ്പിക്കണമെന്ന് നിര്‍ദ്ദേശം വീണ്ടും ഉന്നയിച്ചു. പെരുമ്പടപ്പില്‍ നിന്നുള്ള ഒരു ഏരിയാ കമ്മറ്റി അംഗം ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ എരമംഗലം, പൊന്നാനി, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി, എഴുവത്തിരുത്തി, ആലങ്കോട്, ചെറുവായിക്കര, നന്നംമുക്ക് തുടങ്ങി എല്ലാ ലോക്കലിലെയും നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടു വെക്കുകയാണുണ്ടായത്.

നിയോജക മണ്ഡലം കമ്മിറ്റിയിലെ 23 -ല്‍ 18 പേരും പൊന്നാനിയില്‍ ടി.എം. സിദ്ദീഖിനെയാണ് പിന്തുണച്ചത്. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് പാലൊളി മുഹമ്മദ്കുട്ടി യോഗത്തില്‍ അറിയിച്ചു.പി. ശ്രീരാമകൃഷ്ണന്‍, പി. നന്ദകുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി.എം. സിദ്ദീഖ്, ഇ. ജയന്‍, ജില്ലാ കമ്മിറ്റിയംഗം പ്രൊഫ.എം.എം.നാരായണന്‍, ഏരിയാ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.