വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് എം.എസ്.വിശ്വനാഥന് രാജിവെച്ച് സി.പി.എമ്മില്‍ ചേരുകയും നിയമസഭയിലേക്ക് മല്‍സരിക്കുന്ന വാര്‍ത്ത പുറത്തു വരികയും ചെയ്തതിനു പിറകെ സി.പി.എമ്മിലും രാജി. വിശ്വനാഥനെ സി.പി.എം. സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി അംഗം ഇ.എ. ശങ്കരന് രാജി വെച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യ ഉപാധ്യക്ഷനാണ് ഇ.എ. ശങ്കരൻ. സിപിഎമ്മിൽനിന്ന് രാജിവച്ച അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നും അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർഥിയായി അദ്ദേഹത്തെ പരിഗണിച്ചിരുന്നു.
എന്നാൽ കോൺഗ്രസിൽ നിന്ന് രാജിവച്ചെത്തിയ വിശ്വനാഥനെ ബത്തേരിയിൽ എൽഡിഎഫ് പിന്തുണയിൽ മത്സരിപ്പിക്കാനുള്ള നീക്കം സജീവമായതോടെയാണ് സിപിഎം വിടാൻ തീരുമാനിച്ചത്.
ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്നും ശങ്കരൻ കുറ്റപ്പെടുത്തി.