കുറ്റ്യാടിയിലെ സഖാക്കള്‍ സി.പി.എമ്മിനെ തിരുത്തിയപ്പോള്‍ പാര്‍ടിയെ ജനം തിരുത്തും എന്ന ലെനിന്റെ പ്രസിദ്ധമായി വാചകം ആണ് അന്വര്‍ഥമായത്. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസില്‍നിന്ന് സി.പി.എം തിരിച്ചെടുത്തു. ഇനി അവിടെ സി.പി.എം. സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കും. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിേെന്റ പേരാണ് ഇപ്പോള്‍ സജീവ പരിഗണനനയില്‍.
കേരളാ കോണ്‍ഗ്രസ് എമ്മിന് കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്‍കിയത്. എന്നാല്‍ കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചു
കുറ്റ്യാടി മണ്ഡലത്തില്‍ ദീര്‍ഘമായ വിജയചരിത്രമുള്ള സി.പി.എം അവിടെ മരുന്നിനു പോലുമില്ലാത്ത കേരള കോണ്‍ഗ്രസിനു വേണ്ടി സീറ്റ് നല്‍കിയതിനെ ഒറ്റക്കെട്ടായാണ് എതിര്‍ത്തത്. പൊന്നാനിയില്‍ പ്രാദേശിക വികാരത്തിന് വഴങ്ങാതിരുന്ന പാര്‍ടി പക്ഷേ കുറ്റ്യാടിയില്‍ വ്യത്യസ്ത രീതി സ്വീകരിച്ചതിനു പിന്നില്‍ അവിടുത്തെ ജനവികാരത്തിന്റെ തീവ്രതയും അതിലെ ശരിയും ന്യായവും ഘടകങ്ങളായി.