നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടികയായി. മന്ത്രിമാരില്‍ ഇ.ചന്ദ്രശേഖരന്‍ മാത്രമാണ് വീണ്ടും മല്‍സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി മല്‍സരിക്കുന്നുണ്ട്. രണ്ട് സീറ്റുകള്‍ പുതിയ ഘടകകക്ഷിക്കു വേണ്ടി വിട്ടുകൊടുത്തു. 25 സീറ്റിലാണ് സി.പി.ഐ. മല്‍സരിക്കുന്നത്.
നെടുമങ്ങാട്–ജി ആർ അനിൽ , പുനലൂർ–പി എസ് സുപാൽ , ചാത്തന്നൂർ–ജി എസ് ജയലാൽ, വൈക്കം–സി കെ ആശ , പട്ടാമ്പി–മുഹമ്മദ് മുഹ്സിൻ, അടൂർ–ചിറ്റയം ഗോപകുമാർ , നാദാപുരം–ഈ കെ വിജയൻ ,കരുനാഗപ്പള്ളി–ആർ രാമചന്ദ്രൻ , ചിറയൻകീഴ്–വി.ശശി , ഒല്ലൂർ–കെ രാജൻ , കൊടുങ്ങല്ലൂർ–വി ആർ സുനിൽകുമാർ , ചേർത്തല–പി പ്രസാദ് , മൂവാറ്റുപുഴ–എൽദോ എബ്രഹാം ,കയ്പമംഗലം-ടി.ടി.ടൈസണ്‍, മഞ്ചേരി– ഡിബോണ നാസര്‍, പീരുമേട്-വാഴൂര്‍ സോമന്‍, തൃശ്ശൂര്‍-പി.ബാലചന്ദ്രന്‍, മണ്ണാര്‍ക്കാട്-സുരേഷ് രാജ്, തിരൂരങ്ങാടി-അജിത് കൊളാടി, ഏറനാട്-കെ.ടി.അബ്ദുള്‍ റഹ്മാന്‍, കാഞ്ഞങ്ങാട്– ഇ. ചന്ദ്രശേഖരന്‍, തൃശ്ശൂര്‍-പി.ബാലചന്ദ്രന്‍.
ചടയമംഗലം, നാട്ടിക, ഹരിപ്പാട് എന്നീ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേര് പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.